Follow KVARTHA on Google news Follow Us!
ad

Ente Bhoomi scheme | സംസ്ഥാനം പൂര്‍ണമായും അളക്കുന്ന 'എന്റെ ഭൂമി'പദ്ധതിക്ക് കേരളപ്പിറവി ദിനത്തില്‍ തുടക്കം കുറിക്കുന്നു; 4 വര്‍ഷം കൊണ്ട് സമ്പൂര്‍ണ ഡിജിറ്റല്‍ സര്‍വെ

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Inauguration,Kerala,
തിരുവനന്തപുരം: (www.kvartha.com) ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനം പൂര്‍ണമായും അളക്കുന്ന 'എന്റെ ഭൂമി' പദ്ധതിക്ക് കേരളപ്പിറവി ദിനത്തില്‍ തുടക്കം കുറിക്കുന്നു. കേരളം പൂര്‍ണമായും നാലുവര്‍ഷം കൊണ്ട് ഏറ്റവും ശാസ്ത്രീയമായ രീതിയില്‍ ഡിജിറ്റലായി സര്‍വെ ചെയ്ത് കൃത്യമായ റെകോര്‍ഡുകള്‍ തയറാക്കുന്നതിന്റെ ഭാഗമായുള്ള ഡിജിറ്റല്‍ റീ സര്‍വെയുടെ ഉദ്ഘാടനം നവംബര്‍ ഒന്നിനു നിര്‍വഹിക്കും.

'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്' എന്ന സര്‍കാര്‍ നയത്തിന്റെ ഭാഗമായാണ് അതിവിപുലമായ ഈ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് റീസര്‍വെ നടപടികള്‍ 1966-ല്‍ ആരംഭിച്ചെങ്കിലും സാങ്കേതികമായ പരിമിതികള്‍ കാരണം ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് 'എന്റെ ഭൂമി' പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

'Ente Bhoomi' scheme, which will be fully measured by state, Will be launched on Kerala Birth Day; Complete digital survey in 4 years,  Thiruvananthapuram, News, Inauguration, Kerala

ആകെ 858.42 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ പദ്ധതി നടത്തിപ്പിനായി ആദ്യഘട്ടത്തിന് 438.46 കോടി രൂപ റീബില്‍ഡ് കേരള ഇനീഷിയേറ്റീവില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. നാലു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന പദ്ധതിയിലേയ്ക്ക് വകുപ്പിലെ ജീവനക്കാരെ കൂടാതെ 1500 സര്‍വെയര്‍മാരും 3200 ഹെല്‍പര്‍മാരും ഉള്‍പെടെ 4700 പേരെ കരാറടിസ്ഥാനത്തില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിക്കും. പദ്ധതിയുടെ വിജയത്തിനായി ജനങ്ങളുടെ പൂര്‍ണ സഹകരണവും തേടുന്നു.

 

Keywords: 'Ente Bhoomi' scheme, which will be fully measured by state, Will be launched on Kerala Birth Day; Complete digital survey in 4 years,  Thiruvananthapuram, News, Inauguration, Kerala.

Post a Comment