Follow KVARTHA on Google news Follow Us!
ad

Diwali | ന്യൂയോർകിൽ അടുത്ത വർഷം മുതൽ ദീപാവലിക്ക് സ്‌കൂളുകൾക്ക് പൊതുഅവധി; പ്രഖ്യാപനവുമായി മേയർ

Diwali to be a public school holiday in New York City from next year#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ന്യൂയോർക്: (www.kvartha.com) 2023 മുതൽ ദീപാവലിക്ക് ന്യൂയോർക് നഗരത്തിൽ സ്‌കൂളുകൾക്ക് പൊതുഅവധിയായിരിക്കുമെന്ന് മേയർ എറിക് ആഡംസ് അറിയിച്ചു. ന്യൂയോർക് അസംബ്ലി അംഗം ജെന്നിഫർ രാജ്കുമാർ ദീപാവലി ഉത്സവമായി അംഗീകരിക്കുന്നതിനുള്ള ബിൽ അവതരിപ്പിച്ചിരുന്നു. മേയർ ആഡംസ്, ന്യൂയോർക് സിറ്റി സ്കൂൾ ചാൻസലർ ഡേവിഡ് ബാങ്ക്സ് എന്നിവർ അതിനെ പിന്തുണച്ചു.
  
New York, International, News, Top-Headlines, School, Diwali, India, Festival, Celebration, Diwali to be a public school holiday in New York City from next year.
 
ദീപാവലിയെ ഉത്സവമായി അംഗീകരിക്കാനുള്ള തീരുമാനം ഏറെ നാളത്തെ കാത്തിരിപ്പായിരുന്നുവെന്ന് മേയർ ആഡംസ് പറഞ്ഞു. ദീപാവലി ആഘോഷം എന്താണെന്ന് മനസിലാക്കാൻ ഞങ്ങൾ കുട്ടികളെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദുക്കളും ബുദ്ധമതക്കാരും സിഖുകാരും ജൈനമതക്കാരുമായ രണ്ട് ലക്ഷത്തിലധികം അനുയായികൾ ആഘോഷിക്കുന്ന ന്യൂയോർകിലെ ദീപാവലി ആഘോഷം അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ജെന്നിഫർ രാജ്കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Post a Comment