Follow KVARTHA on Google news Follow Us!
ad

Railway | ഉത്സവ സീസണിൽ റെയിൽവേയിൽ നിന്ന് തിരിച്ചടി; പ്ലാറ്റ്‌ഫോം ടികറ്റ് നിരക്ക് കുത്തനെ കൂട്ടി; വർധനവ് ഇങ്ങനെ

Diwali rush: Railway increases platform ticket rate #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) ഉത്സവ സീസണിൽ റെയിൽവേയിൽ നിന്ന് തിരിച്ചടി. 10 രൂപയ്ക്ക് ലഭിക്കുന്ന പ്ലാറ്റ്‌ഫോം ടികറ്റിന്റെ നിരക്ക് നേരിട്ട് 30 രൂപയാക്കി. ചില സ്റ്റേഷനുകളിൽ ഇത് 50 രൂപ വരെയായി വർധിപ്പിച്ചിട്ടുണ്ട്. മുംബൈ സെൻട്രൽ ഡിവിഷൻ റെയിൽവേ സ്റ്റേഷനുകളുടെ ചില ഭാഗങ്ങളിൽ പ്ലാറ്റ്ഫോം ടികറ്റ് നിരക്ക് അഞ്ച് മടങ്ങ് വർധിപ്പിച്ചതായി സർകുലർ പുറത്തിറക്കി.
                  
Diwali rush: Railway increases platform ticket rate, New Delhi,News,Top-Headlines,Latest-News,Railway,Diwali,Celebration,Festival

ഉത്സവത്തോടനുബന്ധിച്ച് സ്റ്റേഷനുകളിലെ തിരക്ക് കണക്കിലെടുത്താണ് പ്ലാറ്റ്ഫോം ടികറ്റ് നിരക്ക് വർധിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചത്. ഒക്ടോബർ 30 വരെയാണ് റെയിൽവേ ഈ നിരക്കുകൾ വർധിപ്പിച്ചിരിക്കുന്നത്. അതിനുശേഷം ടികറ്റ് വീണ്ടും 10 രൂപയ്ക്ക് ലഭിക്കും. ഇതോടൊപ്പം റെയിൽവേയുടെ നേതൃത്വത്തിൽ ടികറ്റ് പരിധോധന കാംപയിനും നടത്തും. പ്ലാറ്റ് ഫോം ടികറ്റ് ഇല്ലെങ്കിൽ പിഴയും ചുമത്തും.

തിരക്ക് കണക്കിലെടുത്ത് കർശന നടപടിയെടുക്കുന്നതിനായി ആർപിഎഫിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധനയുമുണ്ട്. പ്ലാറ്റ്‌ഫോമിലെ ആർപിഎഫ് ഉദ്യോഗസ്ഥരുടെ എണ്ണവും ശനിയാഴ്ച മുതൽ വർധിപ്പിച്ചു. ഗാസിയാബാദിൽ ആറ് കോൺസ്റ്റബിൾമാർക്ക് പകരം നാല് പ്ലാറ്റ്‌ഫോമുകളിലായി 12 പേരെ വിന്യസിച്ചു. ഇതിന് പുറമെ സ്റ്റേഷന് പുറത്തുള്ള മെറ്റൽ ഡിറ്റക്ടറുകളിലും നിരീക്ഷണം നടക്കുന്നുണ്ട്.

Keywords: Diwali rush: Railway increases platform ticket rate, New Delhi,News,Top-Headlines,Latest-News,Railway,Diwali,Celebration,Festival.

< !- START disable copy paste -->

Post a Comment