Follow KVARTHA on Google news Follow Us!
ad

Digital resurvey | 'എന്റെ ഭൂമി' പദ്ധതി: സംസ്ഥാനം പൂര്‍ണമായി അളക്കുന്നു; ഡിജിറ്റൽ റീസർവെയ്ക്ക് കേരളപ്പിറവി ദിനത്തിൽ തുടക്കം

Digital resurvey of lands to begin from November 1#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂർ: (www.kvartha.com) ഐക്യകേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി സംസ്ഥാനം പൂർണമായും അളക്കുന്ന 'എന്റെ ഭൂമി' എന്ന പദ്ധതിയ്ക്ക് കേരളപ്പിറവി ദിനത്തിൽ ആരംഭം കുറിക്കുന്നു. കേരളം പൂർണമായും നാലുവർഷം കൊണ്ട് ഏറ്റവും ശാസ്ത്രീയമായ രീതിയിൽ ഡിജിറ്റലായി സർവെ ചെയ്ത് കൃത്യമായ ഭൂരേഖകൾ തയ്യറാക്കുന്നതിന്റെ ഭാഗമായുള്ള ഡിജിറ്റൽ റീസർവെയുടെ ഉദ്ഘാടനം നവംബർ ഒന്നിന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും.
  
Kannur, Kerala, News, Top-Headlines, Latest-News, Survey, Digital resurvey of lands to begin from November 1.

ഇതേസമയം കണ്ണൂർ ജില്ലാതല ഉദ്ഘാടനം തലശേരി ടൗൺ ഹോളിൽ നിയമസഭാ സ്പീകർ അഡ്വ. എഎൻ ശംസീർ നിർവഹിക്കും. 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്' എന്ന സർകാർ നയത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് റീസർവെ നടപടികൾ 1966-ൽ ആരംഭിച്ചെങ്കിലും സാങ്കേതികമായ പരിമിതികൾ കാരണം ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി 'എന്റെ ഭൂമി' പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ആകെ 858.42 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

ഇതിൽ പദ്ധതി നടത്തിപ്പിനായി ആദ്യഘട്ടത്തിന് 438.46 കോടി രൂപ റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ നിന്നും അനുവദിച്ചിട്ടുണ്ട്. നാലു വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന പദ്ധതിയിലേയ്ക്ക് വകുപ്പിലെ ജീവനക്കാരെ കൂടാതെ 1500 സർവെയർമാരും 3200 ഹെൽപർമാരും ഉൾപെടെ 4700 പേരെ കരാറടിസ്ഥാനത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേൻജ് മുഖേന നിയമിക്കും.

കണ്ണൂർ ജില്ലയിൽ ആദ്യഘട്ടത്തിൽ 14 വിലേജുകളിൽ ഡിജിറ്റൽ റീസർവേ നടത്തുമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ താലൂകിൽ കണ്ണൂർ ഒന്ന്, കണ്ണൂർ രണ്ട്, പള്ളിക്കുന്ന്, പുഴാതി, എളയാവൂർ, അഴീക്കോട് നോർത്, വളപട്ടണം, തലശേരി താലൂകിൽ തലശേരി, കോട്ടയം, ഇരിട്ടി താലൂകിൽ ചാവശ്ശേരി, വിളമന, കണിച്ചാർ, കരിക്കോട്ടക്കരി, ആറളം എന്നീ വിലേജുകളിലാണ് ആദ്യഘട്ട സർവേ. ഇത് ആറ് മാസത്തിനകം പൂർത്തിയാക്കാനാവും. സർവേ ഉദ്യോഗസ്ഥരെ സഹായിക്കാൻ ജില്ലയിൽ 48 സർവേയർമാരെയും 180 ഹെൽപർമാരേയും താൽക്കാലികമായി നിയമിക്കും. ഭൂമി സംബന്ധമായ തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഡിജിറ്റൽ സർവേയിലൂടെ സാധിക്കും. സർവേ നടപടികൾക്ക് മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും പിന്തുണ കലക്ടർ അഭ്യർഥിച്ചു.

Post a Comment