Follow KVARTHA on Google news Follow Us!
ad

Breast Cancer | സ്തനാർബുദം സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വരാം! അറിയാം ഇക്കാര്യങ്ങൾ

Breast Cancer Awareness Month: Does Breast Cancer Only Impact Women? #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഡെൽഹി: (www.kvartha.com) ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2020ൽ മാത്രം 23 ലക്ഷം സ്ത്രീകൾക്ക് സ്തനാർബുദം (Breast Cancer) ബാധിച്ചതായി കണ്ടെത്തി. അതിൽ 6.85 ലക്ഷം പേർ മരിച്ചു. ഇൻഡ്യയിലാണെങ്കിൽ, നാഷണൽ ക്യാൻസർ രജിസ്ട്രി പ്രോഗ്രാം റിപോർടിലെ കണക്കുകൾ അനുസരിച്ച്, 2025-ൽ സ്തനാർബുദ കേസുകളുടെ എണ്ണം 2.32 ലക്ഷം കവിയാൻ സാധ്യതയുണ്ട്. 2005 മുതൽ 2016 വരെ രോഗത്തിന്റെ നിരക്കിൽ 8.4 ശതമാനം വർധനയുണ്ടായി. സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി ഒക്ടോബർ 'സ്തനാർബുദ ബോധവൽക്കരണ മാസമായി' (Breast Cancer Awareness Month) ആചരിക്കുന്നു. ഈ അവസരത്തിൽ സ്തനാർബുദത്തെ കുറിച്ചുള്ള ചില തെറ്റായ ധാരണകൾ മാറ്റാം.
               
Breast Cancer Awareness Month: Does Breast Cancer Only Impact Women?,, Delhi, News, Top-Headlines, Latest-News, Cancer, Report, India.

സ്തനത്തിലെ എല്ലാ മുഴകളും ക്യാൻസറല്ല

സ്തനാർബുദത്തെക്കുറിച്ചുള്ള ഏറ്റവും സാധാരണമായ മിഥ്യാധാരണകളിലൊന്ന് സ്തനത്തിൽ കാണപ്പെടുന്ന എല്ലാ മുഴകളും ക്യാൻസറാണ് എന്നതാണ്. എന്നിരുന്നാലും, ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, സ്തനത്തിൽ രൂപപ്പെടുന്ന 90 ശതമാനത്തിലധികം മുഴകളും അർബുദമല്ല. അവയിൽ ചിലത് ഫൈബ്രോഡെനോമകൾ, സിസ്റ്റുകൾ, ചിലത് അണുബാധകൾ എന്നിവയാണ്.

ബ്രാകൾ സ്തനാർബുദ സാധ്യത വർധിപ്പിക്കുമോ?

കറുത്ത ബ്രായോ അണ്ടർവയർ ബ്രായോ ക്യാൻസർ സാധ്യത വർധിപ്പിക്കുമെന്നത് ഒരു പൊതുധാരണയാണ്, എന്നാൽ ഇവ രണ്ടും തമ്മിൽ ബന്ധമില്ലെന്ന് വിദഗ്ധർ പറയുന്നു. 2014 ലെ ഒരു പഠനത്തിൽ സ്തനാർബുദവും ബ്രാ ധരിക്കുന്നതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തി.

ആർക്കൊക്കെ സ്തനാർബുദം ബാധിക്കാം?

പ്രായമായ സ്ത്രീകളെ മാത്രം ബാധിക്കുന്നതാണ് സ്തനാർബുദമെന്നാണ് കൂടുതൽ ആളുകളുടെയും ധാരണ. എന്നിരുന്നാലും, കാൻസർ പുരുഷന്മാരും സ്ത്രീകളും ഉൾപെടെ എല്ലാ പ്രായക്കാരെയും ബാധിക്കും. ഏത് പ്രായത്തിലും സ്തനാർബുദം വരാമെന്ന് നാഷണൽ ഹെൽത് പോർടൽ പരാമർശിക്കുന്നു, എന്നാൽ 40 വയസിന് മുകളിലുള്ള സ്ത്രീകളിൽ ഇത് സാധാരണമാണ്. 20 മുതൽ 30 വയസുവരെയുള്ളവരും സ്തനാർബുദം അനുഭവിക്കുന്നുണ്ടെന്ന് റിപോർടുകൾ ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാർക്ക് സ്തനാർബുദം ഇല്ലെന്ന് പലപ്പോഴും പറയാറുണ്ട്. എന്നാൽ ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഏകദേശം 0.5 മുതൽ ഒരു ശതമാനം വരെ സ്തനാർബുദങ്ങൾ പുരുഷന്മാരിലാണ് സംഭവിക്കുന്നത്.

കുടുംബത്തിലും സ്തനാർബുദം കടന്നുപോകാം

സ്തനാർബുദത്തിന് അഞ്ച് മുതൽ പത്ത് ശതമാനം വരെ കാരണം പാരമ്പര്യമാണ്. ജനിതക പരിവർത്തനം വഴി തലമുറകളിലേക്ക് പകരാം. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, സ്തനാർബുദത്തിന്റെ കുടുംബ പാരമ്പര്യം അപകടസാധ്യത വർധിപ്പിക്കുന്നു.

ലക്ഷണങ്ങള്‍

സ്തനത്തില്‍ മുഴ, തടിപ്പ്, കക്ഷത്തില്‍ മുഴ, സ്തനത്തിന്റെ തൊലിയില്‍ നിറവ്യത്യാസം, വേദനയില്ലാത്ത മുറിവുകള്‍, മുലക്കണ്ണില്‍ നിന്ന് നീര് വരിക, വേദന, വ്രണങ്ങള്‍ എന്നിവയെല്ലാം സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങള്‍ മറ്റ് അസുഖത്തിന്റെ കൂടി ലക്ഷണങ്ങളാണ്. അതിനാൽ ഡോക്ടറുടെ നിര്‍ദേശപ്രകാരം ബയോപ്‌സി ചെയ്തതിനുശേഷമാണ്.

Keywords: Breast Cancer Awareness Month: Does Breast Cancer Only Impact Women?,, Delhi, News, Top-Headlines, Latest-News, Cancer, Report, India.
< !- START disable copy paste -->

Post a Comment