Follow KVARTHA on Google news Follow Us!
ad

Fuel prices | ശ്രീലങ്കയിൽ ഇന്ധനവില കുറച്ചു; പെട്രോളിന് കുറഞ്ഞത് 40 രൂപ; ആഴ്ചകൾക്കുള്ളിൽ രണ്ടാമത്തെ കുറവ്

Bankrupt Sri Lanka slashes fuel prices #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
കൊളംബോ: (www.kvartha.com) സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്ക, ഈ വർഷം സമ്പദ്‌വ്യവസ്ഥ 9.2% എന്ന നിലയിലേക്ക് ചുരുങ്ങുമെന്ന് ലോക ബാങ്ക് മുന്നറിയിപ്പ് നൽകിയതിന് ശേഷം, ആഴ്ചകൾക്കുള്ളിൽ രണ്ടാമതും ഇന്ധനവില കുറച്ചു. തിങ്കളാഴ്ച രാത്രി മുതൽ പെട്രോൾ വില ലിറ്ററിന് 40 രൂപ കുറച്ച് 370 രൂപ (1.02 ഡോളർ) യായി. ഈ മാസം ആദ്യം ഇന്ധനവില 10% കുറച്ചിരുന്നു.
         
Bankrupt Sri Lanka slashes fuel prices, international,News,Top-Headlines,Latest-News,Colombo,Fuel-Price,Economic Crisis

എന്നാൽ, സാധാരണ പെട്രോളിന്റെ വില കഴിഞ്ഞ വർഷം പ്രതിസന്ധി ആരംഭിക്കുന്നതിന് മുമ്പുള്ളതിന്റെ ഇരട്ടിയാണ്, നിലവിൽ ഡീസൽ വില 2021 ഡിസംബറിൽ ഉണ്ടായിരുന്നതിനേക്കാൾ മൂന്നര മടങ്ങ് കൂടുതലാണ്.

ഈ വർഷമാദ്യം ഇന്ധനം ലഭിക്കാൻ ആഴ്ചകളോളം കാത്തുനിൽക്കേണ്ടുന്ന അവസ്ഥയുണ്ടായിരുന്നു. അതടക്കമുള്ള കാരണങ്ങൾ ആഴ്ചകളോളം നടന്ന പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ജൂലൈയിൽ രാജ്യം വിടാനും രാജിവെക്കാനും പ്രസിഡന്റ് ഗോതബായ രാജപക്‌സെയെ നിർബന്ധിതമാക്കുകയും ചെയ്തു.

അതേസമയം, ഇപ്പോൾ സേവനങ്ങൾ ഏതാണ്ട് സാധാരണ നിലയിലായിട്ടുണ്ട്, എന്നിരുന്നാലും പല നിരക്കുകളും സാധനങ്ങൾക്കുള്ള വിലയും കുതിച്ചുയർന്ന് ഇരട്ടിയായിട്ടുണ്ട്. വാർഷിക പണപ്പെരുപ്പ നിരക്ക് 70% ന് അടുത്താണ്.

Keywords: Bankrupt Sri Lanka slashes fuel prices, international,News,Top-Headlines,Latest-News,Colombo,Fuel-Price,Economic Crisis.

Post a Comment