Follow KVARTHA on Google news Follow Us!
ad

Court Order | എടിഎമിൽ നിന്ന് 500 രൂപ പിൻവലിച്ചതായി സന്ദേശം വന്നെങ്കിലും പണം ലഭിച്ചില്ല; ഉപഭോക്താവിന് 1.02 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

Bank fails to pay Rs 500 to consumer, court orders Rs 1.02 lakh compensation #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്ളുറു: (www.kvartha.com) ഉപഭോക്താവിന്റെ അകൗണ്ടിലേക്ക് 500 രൂപ തിരികെ നൽകാത്തതിന് ഇൻഡ്യൻ ഓവർസീസ് ബാങ്കിന് 1,02,700 രൂപ പിഴയടക്കാൻ കർണാടകയിലെ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. 2020 നവംബർ 28-ന്, ധാർവാഡിൽ നിന്നുള്ള അഭിഭാഷകനായ സിദ്ധേഷ് ഹെബ്ലി തന്റെ ഇൻഡ്യൻ ഓവർസീസ് ബാങ്ക് അകൗണ്ടിൽ നിന്ന് എടിഎം ഉപയോഗിച്ച് 500 രൂപ പിൻവലിക്കാൻ ശ്രമിച്ചു. അകൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായി സന്ദേശം ലഭിച്ചെങ്കിലും എടിഎമിൽ നിന്ന് പണം വന്നിരുന്നില്ല.
                   
Bank fails to pay Rs 500 to consumer, court orders Rs 1.02 lakh compensation, Bangalore, Karnataka, News, Top-Headlines, Latest-News, Bank, Compensation, Court.

പിന്നീട് അടുത്തുള്ള എടിഎമിൽ പോയി 500 രൂപ പിൻവലിച്ചു. എന്നിരുന്നാലും, ആദ്യത്തെ ഇടപാടിലെ 500 രൂപ ഒരിക്കലും അകൗണ്ടിലേക്ക് തിരികെ വന്നില്ല. ഡിസംബർ രണ്ടിന് അദ്ദേഹം ബാങ്കിന്റെ ബ്രാഞ്ച് മാനജരോട് ഇതേ കുറിച്ച് പരാതിപ്പെട്ടു. എന്നാൽ ഹെബ്ലി നൽകിയ പരാതിയിൽ ബ്രാഞ്ച് മാനജർ നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. അതിനെ തുടർന്ന് ബാങ്കിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ധാർവാഡിലെ ജില്ലാ ഉപഭോക്തൃ കമീഷനിൽ സിദ്ധേഷ് ഹെബ്ലി പരാതി നൽകി.

കേസ് പരിഗണിച്ച ഉപഭോക്തൃ കോടതി ചെയർമാൻ ഈശപ്പ ഭൂട്ടെ, അംഗങ്ങളായ വിഎ ബോലഷെട്ടി, പിസി ഹിരേമത്ത് എന്നിവർ പരാതി പരിശോധിച്ച് സത്യമാണെന്ന് കണ്ടെത്തി. ഒരു എടിഎം പണം നൽകുന്നതിൽ പരാജയപ്പെട്ടാൽ, സംഭവം നടന്ന തീയതി മുതൽ ആറ് ദിവസത്തിനകം അകൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യണമെന്നും ആറ് ദിവസത്തിന് ശേഷമുള്ള ഏത് കാലതാമസവും, ഉപഭോക്താവിന് കാലതാമസത്തിന്റെ കാലയളവിന് പ്രതിദിനം 100 രൂപ നിരക്കിൽ നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്നും കമീഷൻ വ്യക്തമാക്കി.

ധാർവാഡിലെ സപ്താപൂരിലുള്ള ഇൻഡ്യൻ ഓവർസീസ് ബാങ്കിന്റെ ബ്രാഞ്ച് മാനജർ, ആർബിഐയുടെ നിർദേശങ്ങൾ അവഗണിച്ച് വീഴ്ച വരുത്തിയതായി കമീഷൻ വിധിച്ചു. 'പരാതിക്കാരന് ലഭിക്കാനുള്ള 500 രൂപയും 677 ദിവസം വൈകിയതിന് 67,700 രൂപ റിസർവ് ബാങ്ക് സർകുലർ പ്രകാരം 2020 നവംബർ 28 മുതൽ എട്ട് ശതമാനം പലിശ സഹിതം പ്രതിദിനം 100 രൂപ നിരക്കിൽ നൽകണം. കൂടാതെ സേവനത്തിലെ അപാകത മൂലം പരാതിക്കാരിക്കുണ്ടായ ദുരിതത്തിനും മാനസിക പീഡനത്തിനും 25,000 രൂപയും കേസിന്റെ ചിലവായി 10,000 രൂപയും ചേർത്ത് മൊത്തം നഷ്ടപരിഹാരം 1,02,700 രൂപ വിധി വന്ന് 30 ദിവസത്തിനകം കൈമാറണം', ധാർവാഡ് ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു.

Keywords: Bank fails to pay Rs 500 to consumer, court orders Rs 1.02 lakh compensation, Bangalore, Karnataka, News, Top-Headlines, Latest-News, Bank, Compensation, Court.

Post a Comment