Follow KVARTHA on Google news Follow Us!
ad

Apple Watch | അത്ഭുതം! ആപിൾ വാച് അപൂർവ അർബുദം കണ്ടെത്തി; 12 വയസുള്ള പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചു; വിചിത്ര സംഭവം ഇങ്ങനെ

Apple Watch detects rare cancer, saves life of a 12-year-old girl: Report #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
വാഷിംഗ്ടൺ: (www.kvartha.com) ആർഭാടത്തിനോ ആവശ്യത്തിനോ പലരും സ്മാർട് വാച് ഉപയോഗിക്കുന്നുണ്ട്. ഹൃദയമിടിപ്പ്, ഓക്‌സിജന്റെ അളവ്, ബിപി തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ ഇത് നൽകുന്നു. എന്നാൽ ആപിൾ വാചിന്റെ സഹായത്തോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽ ക്യാൻസർ കണ്ടെത്തിയ സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്. ആപിൾ വാചിന്റെ ഹൃദയമിടിപ്പ് അറിയിക്കുന്നതിനുള്ള ഫീചറിന്റെ സഹായത്തോടെ, 12 വയസുള്ള പെൺകുട്ടിയിൽ ക്യാൻസർ പോലുള്ള അപൂർവ രോഗം സമയബന്ധിതമായി തിരിച്ചറിഞ്ഞതായി മാധ്യമങ്ങൾ റിപോർട് ചെയ്തു.

Apple Watch detects rare cancer, saves life of a 12-year-old girl: Report, Washington, News, Top-Headlines, Latest-News, Media, Report, Doctor, Cancer.

ഹവർ ഡിട്രോയിറ്റ് റിപോർട് അനുസരിച്ച്, ഇമാനി മൈൽസും അവളുടെ അമ്മ ജെസിക്ക കിച്ചനും ഇനി ആപിൾ വാച്ചിനെ ഒരു ഗാഡ്‌ജെറ്റായി മാത്രം കാണില്ല, മറിച്ച് അവരുടെ കാഴ്ചപ്പാടിൽ വളരെ ഫലപ്രദമായ ഉപകരണമാണ്, ജീവന്റെ വിലയുണ്ടതിന്. 'എന്റെ മകളുടെ ആപിൾ വാച് നിരന്തരം ബീപ്-ബീപ് ശബ്ദം പുറപ്പെടുവിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാൻ നോക്കിയപ്പോൾ, വാച് അസാധാരണമാംവിധം ഉയർന്ന ഹൃദയമിടിപ്പ് ഇമാനിയെ അറിയിക്കുകയായിരിക്കുന്നു. ഇത് ശരിക്കും വിചിത്രമായ സിഗ്നലായിരുന്നു, കാരണം ഇങ്ങനെ മുമ്പ് സംഭവിച്ചിട്ടില്ല', ഇമാനിയുടെ അമ്മ ജെസീക്ക പറഞ്ഞു.

ഇത് ചില ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമായി കണക്കാക്കി, ജെസീക്ക ഉടൻ തന്നെ മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ മകളെ പരിശോധിച്ച ശേഷം ഡോക്ടർമാർ പെൺകുട്ടിക്ക് അപൻഡിക്സിൽ ട്യൂമർ ഉണ്ടെന്ന് അറിയിച്ചു. എന്നിരുന്നാലും അത്തരമൊരു ലക്ഷണം പെൺകുട്ടിയിൽ പ്രകടമായിരുന്നില്ല. ഡോക്ടർമാരുടെ അഭിപ്രായത്തിൽ, ഇത് അപൂർവമായ കേസാണ്, ഇത് കുട്ടികളിൽ വളരെ അപൂർവമായി മാത്രമേ കാണപ്പെടുന്നുള്ളൂ. ഇമാനിയുടെ അപൻഡിക്സിൽ ട്യൂമർ ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയപ്പോഴേക്കും അത് വലിയ തോതിൽ പടർന്നിരുന്നുവെങ്കിലും ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ അത് നീക്കം ചെയ്തു.

Keywords: Apple Watch detects rare cancer, saves life of a 12-year-old girl: Report, Washington, News, Top-Headlines, Latest-News, Media, Report, Doctor, Cancer.




Post a Comment