Follow KVARTHA on Google news Follow Us!
ad

Virat Kohli | 'വിരാട് കോഹ് ലിയുടെ മുറിയില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഹോടെല്‍ ജീവനക്കാരന്‍'; സസ്‌പെന്‍ഡ് ചെയ്തു

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍,London,News,Sports,Cricket,Virat Kohli,Social Media,World,
പെര്‍ത്: (www.kvartha.com) ട്വന്റി20 ലോക കപിനായി ഓസ്‌ട്രേലിയയിലുള്ള ഇന്‍ഡ്യന്‍ ക്രികറ്റ് താരം വിരാട് കോഹ് ലിയുടെ മുറിയില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഹോടെല്‍ ജീവനക്കാരന്‍ എന്ന് കണ്ടെത്തല്‍. കോഹ് ലിയുടെ മുറിയില്‍ കയറിയ ആളെ ജോലിയില്‍നിന്നു പുറത്താക്കിയതായി ഹോടെല്‍ പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ ഹോടെല്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു.

'Absolute Invasion Of Privacy': Virat Kohli On Leaked Video Of His Hotel Room, London, News, Sports, Cricket, Virat Kohli, Social Media, World.

തിങ്കളാഴ്ച രാവിലെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിരാട് കോഹ് ലി ഇതുസംബന്ധിച്ച കുറിപ്പ് ദൃശ്യങ്ങള്‍ സഹിതം പങ്കുവച്ചത്. ഭയപ്പെടുത്തുന്ന കാര്യമാണിതെന്നും കോഹ് ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തന്റെ സ്വകാര്യതയില്‍ ആശങ്കയുണ്ടെന്നും കോഹ് ലി പ്രതികരിച്ചു. എന്നാല്‍ ആരാണ് അനുമതിയില്ലാതെ മുറിയില്‍ അതിക്രമിച്ചു കടന്നതെന്നു മാത്രം കോഹ് ലി വെളിപ്പെടുത്തിയിരുന്നില്ല.

വിരാട് കോഹ് ലി മുറിയില്‍ ഇല്ലാത്ത സമയത്താണ് ഹോടെല്‍ ജീവനക്കാരന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നു വീഡിയോയില്‍നിന്നു വ്യക്തമാണ്. താരങ്ങളുടെ സ്വകാര്യതയെ മാനിക്കാന്‍ ആരാധകര്‍ തയാറാകണമെന്നും വിനോദത്തിനുള്ള വസ്തുക്കളായി താരങ്ങളെ കാണരുതെന്നും കോഹ് ലി പ്രതികരിച്ചു.

കോഹ് ലിയുടെ കുറിപ്പ്  ഇങ്ങനെ:

പ്രിയപ്പെട്ട താരങ്ങളെ കാണുന്നത് ആരാധകര്‍ക്കു വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് എനിക്കു മനസ്സിലാകും. എന്നാല്‍ ഈ വീഡിയോ ഭയപ്പെടുത്തുന്നതാണ്. എന്റെ സ്വകാര്യതയില്‍ ആശങ്കയുണ്ട്. എന്റെ ഹോടെല്‍ മുറിയില്‍ സ്വകാര്യത ലഭിച്ചില്ലെങ്കില്‍ മറ്റെവിടെയാണു ഞാന്‍ അതു പ്രതീക്ഷിക്കേണ്ടത്.

ഇത്തരം ഭ്രാന്തമായ ആരാധനയോട് എനിക്കു യോജിപ്പില്ല. ഇതു സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. സ്വകാര്യതയെ മാനിക്കുക, വിനോദത്തിനുള്ള ഉപാധിയായി അവരെ കാണരുത്.

പിന്നാലെ കോഹ് ലിയെ പിന്തുണച്ച് ഭാര്യ അനുഷ്‌ക ശര്‍മയും രംഗത്തെത്തി. തനിക്കും മുന്‍പ് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഇതു വളരെ മോശമാണെന്നും അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഓസ്‌ട്രേലിയന്‍ ക്രികറ്റ് താരം ഡേവിഡ് വാര്‍ണറും കോഹ് ലിക്കു പിന്തുണയറിയിച്ചു. ഒരിക്കലും അംഗീകരിക്കാനാകാത്ത കാര്യമാണിതെന്ന് വാര്‍ണര്‍ പ്രതികരിച്ചു.

Keywords: 'Absolute Invasion Of Privacy': Virat Kohli On Leaked Video Of His Hotel Room, London, News, Sports, Cricket, Virat Kohli, Social Media, World.

Post a Comment