Follow KVARTHA on Google news Follow Us!
ad

Arrested | 'സ്കൂടറിലെത്തി ഒരേ ദിവസം 3 സ്ത്രീകളുടെ സ്വർണമാല കവർന്നു'; യുവാവ് പിടിയിൽ

Young man who committed series of necklace thefts, arrested #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂർ: (www.kvartha.com) തളിപ്പറമ്പിൽ സ്കൂടറിലെത്തി ഒരുദിവസം മൂന്ന് സ്ത്രീകളുടെ സ്വർണമാല കവർന്നെന്ന കേസിൽ യുവാവ് പിടിയിൽ. കണ്ണൂർ ജില്ലയിലെ ഫാസിലി (32) നെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബര്‍ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈകിട്ട് 4.30 ഓടെ ചെപ്പനൂലിലെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ഇ ശാന്തയുടെ മുന്നേകാല്‍ പവന്‍ മാല വടക്കാഞ്ചേരി അടുക്കത്ത് വച്ചാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്.
              
Young man who committed series of necklace thefts, arrested, Kerala, Kannur,News,Top-Headlines,Latest-News,theft,Arrested,Police,Ernakulam.


ഇതുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ വ്യക്തത കൈവരുന്നതിനിടയിലാണ് അഞ്ച് മണിയോടെ തൃച്ചംബരം മുയ്യം റോഡില്‍ നടക്കാനിറങ്ങിയ ഉമാ നാരായണന്‍ എന്നവരുടെ മൂന്നു പവന്‍ മാല പാലകുളങ്ങര ശാസ്താ റോഡില്‍ വെച്ചും വീടുപണി നടക്കുന്ന സ്ഥലത്തേക്ക് പോകുകയായിരുന്ന എം ജയമാലിനിയുടെ രണ്ട് പവന്‍ മാല 5.20 ഓടെ കീഴാറ്റൂരില്‍ വച്ചും സമാന രീതിയില്‍ പൊട്ടിച്ചുകൊണ്ടുപോയത്.

മറ്റൊരു കേസിലാണ് യുവാവ് എറണാകുളത്ത് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ സെപ്റ്റംബർ 17 നാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. വ്യാഴാഴ്ച കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തളിപ്പറമ്പിലേക്ക് കൊണ്ടുവരുമെന്ന് പൊലീസ് പറഞ്ഞു. ഒറ്റദിവസം തളിപ്പറമ്പിനെ ആകെ ഞെട്ടിച്ച മാല മോഷണക്കേസിലെ പ്രതിയെ പിടികൂടാനായി തളിപ്പറമ്പ് പൊലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരുന്നു. സിസിടിവി ക്യാമറയിൽ പ്രതിയുടെ ചിത്രം കുടുങ്ങിയതാണ് യുവാവിനെ തിരിച്ചറിയാൻ കാരണമായത്.

Keywords: Young man who committed series of necklace thefts, arrested, Kerala, Kannur, News,Top-Headlines,Latest-News,theft,Arrested,Police,Ernakulam.

Post a Comment