Follow KVARTHA on Google news Follow Us!
ad

PM Kisan Yojana | പ്രധാനമന്ത്രി കിസാൻ യോജന: 12-ാം ഗഡുവിനായി കാത്തിരിക്കുന്ന കർഷകർക്ക് സന്തോഷവാർത്ത; 'ഈ ദിവസം 2000 രൂപ അകൗണ്ടിൽ വരും'! തുകയുടെ സ്റ്റാറ്റസ് അറിയുന്നത് ഇങ്ങനെ

When will next installment of PM Kisan benefit amount be released?#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) കർഷകരെ സാമ്പത്തികമായി സഹായിക്കുന്നതിനായുള്ള കേന്ദ്ര സർകാർ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ യോജന (PM Kisan Samman Nidhi Yojana). ഈ പദ്ധതിയിലൂടെ കർഷകരുടെ അകൗണ്ടിലേക്ക് നേരിട്ട് പണം നിക്ഷേപിക്കുന്നു. അർഹരായ കർഷകർക്ക് പ്രതിവർഷം 6,000 രൂപ ലഭിക്കും. ഈ തുക വർഷത്തിൽ മൂന്ന് തവണ 2000 രൂപ വീതം ഗഡുക്കളായാണ് അകൗണ്ടിൽ എത്തുന്നത്. ഇതുവരെ കർഷകർക്ക് 11 ഗഡു ലഭിച്ചു.
  
New Delhi, India, News, Top-Headlines, PM, Cash, Farmers,Website, Latest-News, Prime Minister, When will next installment of PM Kisan benefit amount be released?.

12-ാം ഗഡുവിനായി കാത്തിരിക്കുന്ന കോടിക്കണക്കിന് കർഷകർക്ക് ഒരു സന്തോഷവാർത്തയുണ്ട്. ഈ നവരാത്രിയിൽ, അതായത് സെപ്റ്റംബർ മാസത്തിൽ തന്നെ 12-ാം ഗഡു തുക കർഷകരുടെ അകൗണ്ടിലേക്ക് എത്തിയേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപോർട് ചെയ്തു. നവരാത്രിയുടെ തുടക്കത്തിൽ അകൗണ്ടിൽ 2000 രൂപ വരുമെന്നാണ് പറയുന്നത്. അതിന്റെ ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായതായാണ് വിവരം. അങ്ങനെയാണെകിൽ സെപ്റ്റംബർ 30ന് മുമ്പ് തുക ലഭിച്ചേക്കും.


കാലതാമസം എന്തുകൊണ്ട്?

പ്രധാനമന്ത്രി കിസാൻ യോജനയിൽ നിരവധി ക്രമക്കേടുകൾ സർകാർ കണ്ടെത്തിയിരുന്നു. ഈ ക്രമക്കേടുകൾ തടയാൻ സർകാർ ഇ-കെവൈസി നിർബന്ധമാക്കിയിട്ടുണ്ട്. കർഷകർ ഇ-കെവൈസി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആയി നിശ്ചയിച്ചിരുന്നു. എന്നാൽ പലരും പൂർത്തിയാക്കാത്തതിനാൽ സമയപരിധി നീട്ടി. ഇതുമൂലം പന്ത്രണ്ടാം ഗഡു തുക കർഷകർക്ക് ലഭിക്കാൻ കാലതാമസം നേരിടുന്നു. പ്രധാനമന്ത്രി കിസാൻ യോജന വെബ്സൈറ്റ് സന്ദർശിച്ച് ഇ-കെവൈസി പ്രക്രിയ പൂർത്തിയാക്കാവുന്നതാണ്. അല്ലാത്തപക്ഷം പിഎം കിസാൻ യോജനയുടെ ആനുകൂല്യങ്ങൾ നഷ്ടമായേക്കാം.


തുകയുടെ സ്റ്റാറ്റസ് അറിയാൻ

1. പിഎം കിസാന്റെ ഔദ്യോഗിക വെബ്സൈറ്റ് pmkisan(dot)gov(dot)in സന്ദർശിക്കുക.
2. ഫാർമേഴ്സ് കോർണറിൽ ക്ലിക് ചെയ്യുക.
3. Beneficiary Status എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യുക.
4. പുതിയ പേജ് തുറക്കും.ഇവിടെ നിങ്ങളുടെ ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ നൽകുക.
5. ഇതിന് ശേഷം നിങ്ങളുടെ സ്റ്റാറ്റസിനെക്കുറിച്ചുള്ള പൂർണമായ വിവരങ്ങൾ ലഭിക്കും.

Keywords: New Delhi, India, News, Top-Headlines, PM, Cash, Farmers,Website, Latest-News, Prime Minister, When will next installment of PM Kisan benefit amount be released?.

Post a Comment