Follow KVARTHA on Google news Follow Us!
ad

VD Satheesan | ലഹരി ബാധിത പ്രദേശമായി കേരളം മാറി, ബോധവല്‍ക്കരണം മാത്രം ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കരുത്: വി ഡി സതീഷന്‍

VD Satheesan about drugs in Kerala #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മലപ്പുറം: (www.kvartha.com) യാതൊരു നിയന്ത്രണവുമില്ലാത്ത രീതിയില്‍ കേരളത്തില്‍ ലഹരി സുലഭമായിരിക്കുകയാണെന്നും ലഹരി ബാധിത പ്രദേശമായി സംസ്ഥാനം മാറിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീഷന്‍. യുവജനങ്ങള്‍ ലഹരിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ബോധവല്‍ക്കരണം മാത്രം ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

മദ്യം യഥേഷ്ടം സംസ്ഥാനത്ത് ലഭ്യമാണ്. മദ്യത്തിന്റെ ലഭ്യത കുറക്കുവാനുള്ള ഒരു ഇടപെടലും സര്‍കാരിന്റെ ഭാഗത്ത് നിന്നില്ല. മദ്യ വിപണിക്കായി പുതിയ സങ്കേതങ്ങള്‍ തിരയുകയാണ് സര്‍കാരെന്നും സതീഷന്‍ ആരോപിച്ചു. നേരത്തെ ലഹരി നിര്‍മാര്‍ജന സമിതി മലപ്പുറം വെസ്റ്റ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സമ്മേളന സപ്ലിമന്റ് അദ്ദേഹം പ്രകാശനം ചെയ്തു. അഷ് റഫ് കൊടിയില്‍, അലി കാടാമ്പുഴ തുടങ്ങിയവര്‍ സംബന്ധിച്ചു.

Malappuram, News, Kerala, V.D Satheeshan, Politics, Drugs, VD Satheesan about drugs in Kerala.

Keywords: Malappuram, News, Kerala, V.D Satheeshan, Politics, Drugs, VD Satheesan about drugs in Kerala.

Post a Comment