Follow KVARTHA on Google news Follow Us!
ad

Youth Killed | 'വാതിൽ തുറന്ന് തന്നതിന് 'താങ്ക് യൂ' പറഞ്ഞില്ല'; തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു

US Man killed In Dispute Over Not Saying 'Thank You' #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
വാഷിംഗ്ടൺ: (www.kvartha.com) വാതിൽ തുറന്ന് തന്നതിന് 'നന്ദി' പറയാത്തതിന്റെ പേരിലുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചതായി പൊലീസ് പറഞ്ഞു. അമേരികയിലെ പാർക് സ്‌ലോപ് കൺവീനിയൻസിൽ ചൊവ്വാഴ്ച രാത്രി 10.20 ഓടെയാണ് സംഭവം നടന്നതെന്ന് എബിസി റിപോർട് ചെയ്തു. കടയുടെ വാതിൽ തുറന്നപ്പോൾ, കേസിൽ കുറ്റാരോപിതനായ വ്യക്തി 'താങ്ക് യൂ' പറയാത്തതിൽ 37കാരനായ യുവാവ് അസ്വസ്ഥനായെന്ന് പൊലീസ് വ്യക്തമാക്കി.
              
International,Washington,News,Top-Headlines,Latest-News, Man,Killed,Dead,America,Police, US Man killed In Dispute Over Not Saying 'Thank You'.

വാതിൽ തുറന്നതിന് 'നന്ദി' പറയാതിരുന്നത് മാത്രമാണ് കാരണമെന്ന് ദൃക്‌സാക്ഷിയും കടയിലെ ജീവനക്കാരനുമായ ഖാരിഫ് അൽസൈദി പറഞ്ഞു. 'എന്തുകൊണ്ടാണ് 'വാതിൽ തുറന്നതിന് നന്ദി' എന്ന് നിങ്ങൾ പറയാത്തത്?, എന്ന് യുവാവ് ചോദിച്ചു. അതിന് 'എനിക്ക് വേണ്ടി വാതിൽ തുറക്കാൻ ഞാൻ നിങ്ങളോട് പറഞ്ഞിട്ടില്ല', എന്നായിരുന്നു പ്രതിയുടെ മറുപടി', ഖാരിഫ് കൂട്ടിച്ചേർത്തു.


'ഏതാനും നിമിഷത്തെ വാക് തർക്കത്തിന് ശേഷം, അത് ശാരീരികമായ ആക്രമണത്തിൽ കലാശിച്ചു.
തനിക്ക് കഴിയുമെങ്കിൽ കുത്തിക്കൊല്ലൂവെന്ന് ഇരയായ യുവാവ്, പ്രതിയോട് തർക്കത്തിനിടെ പറഞ്ഞു. നിമിഷങ്ങൾക്കകം, പ്രതി തന്റെ സൈകിളിൽ നിന്ന് കത്തിയെടുത്ത് യുവാവിന്റെ വയറിലും കഴുത്തിലും കുത്തുകയായിരുന്നു', റിപോർട് പറയുന്നു. യുവാവിനെ ന്യൂയോർക് പ്രെസ്ബിറ്റീരിയൻ ബ്രൂക്ലിൻ മെതഡിസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതുവരെ അറസ്റ്റുകളൊന്നും ഉണ്ടായിട്ടില്ല.

Keywords: International,Washington,News,Top-Headlines,Latest-News, Man,Killed,Dead,America,Police, US Man killed In Dispute Over Not Saying 'Thank You'.

Post a Comment