Follow KVARTHA on Google news Follow Us!
ad

Police Booked | '7 വയസുള്ളപ്പോൾ കുടുംബാംഗങ്ങൾ ബലാത്സംഗം ചെയ്തു; വിവാഹത്തിന് ശേഷവും അതിക്രമം'; 28 വർഷത്തിന് ശേഷം പരാതിയുമായി യുവതി; പൊലീസ് കേസെടുത്തു

UP woman reports assault by family members after 28 years; FIR filed#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) ഏഴുവയസുള്ള കുട്ടിയായിരിക്കെ രണ്ടാനച്ഛന്റെ കുടുംബാംഗങ്ങൾ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി ഉത്തർപ്രദേശിൽ നിന്നുള്ള യുവതി 28 വർഷത്തിന് ശേഷം രംഗത്തെത്തി. മുൻ സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയാണ് 35 വയസുകാരിയായ യുവതി. 19 വയസ് വരെ പീഡനം തുടർന്നുവെന്ന് അവർ പൊലീസിനോട് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ അലിഗഡ് പൊലീസ് കേസെടുത്തു.
 
New Delhi, India, News, Top-Headlines, Police, Case, Molestation, Youth, Women, Complaint, FIR, UP woman reports assault by family members after 28 years; FIR filed.

ആദ്യം എഫ്‌ഐആർ ഫയൽ ചെയ്യാൻ പൊലീസ് വിസമ്മതിച്ചെന്നും പിന്നീട് എസ്എസ്പിയെയും ദേശീയ വനിതാ കമീഷനെയും മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർടലിനെയും സമീപിക്കേണ്ടി വന്നതായി യുവതി ആരോപിച്ചു. ഇൻഡ്യൻ ശിക്ഷാനിയമം 323 (സ്വമേധയാ മുറിവേൽപ്പിക്കൽ), 376 (ബലാത്സംഗം), 504 (അവഹേളനം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

'ഏഴ് വയസുള്ളപ്പോൾ രണ്ടാനച്ഛന്റെ കുടുംബത്തിലെ ഒരാൾ ആദ്യമായി ബലാത്സംഗം ചെയ്തു. സംഭവം മുഴുവൻ അമ്മയോട് പറയുകയും വയറുവേദനയെക്കുറിച്ച് പരാതിപ്പെടുകയും ചെയ്തു. എന്നാൽ അമ്മ എനിക്ക് കുറച്ച് മരുന്ന് തന്നു, എന്നോട് മിണ്ടാതിരിക്കാൻ പറഞ്ഞു. തുടർന്ന് രണ്ടാമത്തെ അമ്മാവൻ ബലാത്സംഗം ചെയ്തു, പീഡനം തുടർന്നു. 19 വയസ് വരെ പല സ്ഥലങ്ങളിൽ വച്ച് തന്നെ നിരന്തരം ബലാത്സംഗം ചെയ്തു. അതിനുശേഷം, അവരെ തടയാൻ ഞാൻ പരമാവധി ശ്രമിച്ചു.

2011 ജനുവരിയിൽ വിവാഹിതയായി, അതിനുശേഷം അമ്മയെ കാണാൻ പോകുമ്പോഴെല്ലാം അവർ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. പക്ഷേ ഞാൻ എതിർത്തു. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളുടെ അമ്മയായ താൻ മാനസിക ആഘാതം താങ്ങാൻ കഴിയാതെ ഒടുവിൽ ഭർത്താവിനോട് ഇക്കാര്യം പറഞ്ഞു, അദ്ദേഹം എന്നെ പിന്തുണയ്ക്കുകയും ചൂഷണത്തിനെതിരെ പോരാടാൻ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഈ വർഷം ഏപ്രിൽ 11 ന്, എന്റെ ഭർത്താവ് രണ്ടാനച്ഛന്റെ വീട്ടിലേക്ക് കാര്യങ്ങൾ സംസാരിക്കാൻ കൊണ്ടുപോയി. സംഭവങ്ങൾ വിവരിച്ചപ്പോൾ അവർ ഭർത്താവിനെ മർദിച്ചു. എന്റെ അമ്മ അവരെ പിന്തുണച്ചു, എന്നെ വിശ്വസിച്ചില്ല. നാല് മാസമായി ഞങ്ങൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുകയാണ്, എന്നാൽ ഇപ്പോൾ എനിക്ക് എന്റെ ഭർത്താവിന്റെ പിന്തുണയുണ്ട്, അവസാന ശ്വാസം വരെ നീതിക്കായി പോരാടും', യുവതി പറഞ്ഞു. പരാതി നൽകിയിട്ടുണ്ടെന്നും കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്നും വനിതാ പൊലീസ് ഹൗസ് ഓഫീസർ സവിത ദ്വിവേദി അറിയിച്ചു.


You Might Also Like:
Found Dead | വീട്ടിനുള്ളില്‍ 2 മുറികളിലായി അമ്മയും മകനും മരിച്ച നിലയില്‍

Keywords: New Delhi, India, News, Top-Headlines, Police, Case, Molestation, Youth, Women, Complaint, FIR, UP woman reports assault by family members after 28 years; FIR filed.

Post a Comment