Follow KVARTHA on Google news Follow Us!
ad

Found Dead | 40കാരനായ അധ്യാപകനെയും 9-ാം ക്ലാസുകാരിയായ വിദ്യാര്‍ഥിനിയെയും വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ഇരുവരും പ്രണയിനികളാണെന്ന് പൊലീസ്

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Police,Hang Self,Dead Body,Minor girls,Complaint,Kidnap,National,
ലക് നൗ: (www.kvartha.com) പ്രണയിനികളായ അധ്യാപകനെയും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെയും വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പതിനേഴുകാരിയെയും നാല്‍പത് വയസായ അധ്യാപകനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ഷഹാരണ്‍പൂര്‍ ജില്ലയിലാണ് സംഭവം.

UP Teacher, His Minor Student Found Hanging In Forest: Police, Police, Hang Self, Dead Body, Minor girls, Complaint, Kidnap, National.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായി അധ്യാപകന്‍ പ്രണയത്തിലായിരുന്നു. സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഇവരെ കാണാനില്ലായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം അധ്യാപകന്‍ മകളെ തട്ടിക്കൊണ്ടുപോയതായി കാട്ടി പരാതി നല്‍കിയിരുന്നു. പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പ്രദേശത്തുനിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘം കഴിഞ്ഞദിവസം കാട്ടിലേക്ക് പോയത്. അവിടെയെത്തിയപ്പോള്‍ ജീര്‍ണിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് പത്ത് ദിവസത്തെ പഴക്കമുണ്ടാകും. പ്രദേശത്തുനിന്ന് ഒരു ബൈകും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്താനായില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Keywords: UP Teacher, His Minor Student Found Hanging In Forest: Police, Police, Hang Self, Dead Body, Minor girls, Complaint, Kidnap, National.

إرسال تعليق