Follow KVARTHA on Google news Follow Us!
ad

Fog descends | യു എ ഇയില്‍ മൂടല്‍മഞ്ഞ്; പകല്‍ സമയത്ത് നേരിയതോ മിതമായതോ ആയ പൊടി കാറ്റ് വീശുമെന്ന് എന്‍സി എം

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍,Dubai,Fog,News,Warning,Gulf,World,
ദുബൈ: (www.kvartha.com) യു എ ഇയിലെ വിവിധ ഭാഗങ്ങളില്‍ മൂടല്‍മഞ്ഞ്. പകല്‍ സമയത്ത് നേരിയതോ മിതമായതോ ആയ പൊടി കാറ്റ് വീശുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു . രാജ്യം തണുപ്പിലേക്ക് പ്രവേശിക്കുന്നതിനാല്‍ യുഎഇയുടെ കിഴക്കന്‍ ഭാഗങ്ങളിലെ മലനിരകളില്‍ ഉച്ചയോടെ സംവഹന മേഘങ്ങള്‍ പ്രത്യക്ഷപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.

അബൂദബിയിലും ദുബൈയിലും യഥാക്രമം 39 ഡിഗ്രി സെല്‍ഷ്യസും 38 ഡിഗ്രി സെല്‍ഷ്യസും ഉയര്‍ന്ന താപനില യഥാക്രമം 27 ഡിഗ്രി സെല്‍ഷ്യസും 29 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. രാത്രിയിലും ഞായറാഴ്ച രാവിലെയും ഈര്‍പം ഉണ്ടായിരിക്കും, ചില തീരപ്രദേശങ്ങളിലും ഉള്‍ പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് പകല്‍ സമയത്ത് പൊടി വീശുന്നതിന് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.

UAE weather: Red, yellow alerts issued as fog descends on country, Dubai, Fog, News, Warning, Gulf, World

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂടല്‍മഞ്ഞ് കാണപ്പെട്ടതിനാല്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം മഞ്ഞ, ചുവപ്പ് ജാഗ്രതകള്‍ പുറപ്പെടുവിച്ചിരുന്നു. ദൂരക്കാഴ്ച കുറയുന്നതിനാല്‍ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി കുറയ്ക്കണമെന്ന് അബൂദബി പൊലീസ് താമസക്കാര്‍ക്ക് മുന്നറിയിപ്പും നല്‍കി. ദൃശ്യപരത 1000 മീറ്ററില്‍ താഴെയായി കുറഞ്ഞിട്ടുണ്ട്.

മുഹമ്മദ് ബിന്‍ റാശിദ് റോഡ്, മക്തൂം ബിന്‍ റാശിദ് റോഡ്, അല്‍ അജ്ബാന്‍ ബ്രിഡ്ജ് എന്നിവയുള്‍പെടെയുള്ള പ്രധാന റോഡുകളില്‍ വേഗം കുറയ്ക്കുന്നതിനെക്കുറിച്ച് അബൂദബി പൊലീസ് മുന്നറിയിപ്പ് നല്‍കി.

Keywords: UAE weather: Red, yellow alerts issued as fog descends on country, Dubai, Fog, News, Warning, Gulf, World.

Post a Comment