Follow KVARTHA on Google news Follow Us!
ad

Missing Students Found | കുന്നംകുളത്ത് ആന പാപ്പാന്മാരാകാന്‍ നാടുവിടുന്നുവെന്ന് കത്തെഴുതിവച്ച് മുങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥികളെ കണ്ടെത്തി

Thrissur: Three students went missing to become mahout found#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തൃശൂര്‍: (www.kvartha.com) പഴഞ്ഞി ഗവ.സ്‌കൂളില്‍നിന്ന് കാണാതായ മൂന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥികളെ പേരാമംഗലം തെച്ചിക്കോട്ടുകാവില്‍നിന്ന് കണ്ടെത്തി. ക്ഷേത്ര മൈതാനിയില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസില്‍നിന്നാണ് കുട്ടികളെ പുലര്‍ചയോടെ കണ്ടെത്തിയത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വ്യാഴാഴ്ച വൈകിട്ടോടെയാണ് 14 വയസുള്ള മൂന്ന് വിദ്യാര്‍ഥികളെ കാണാതായത്. ക്ലാസ് കഴിഞ്ഞ് ഇവര്‍ വീട്ടിലെത്തിയിരുന്നു. പിന്നീട് ട്യൂഷന് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. ആന പാപ്പാന്മാര്‍ ആകുക എന്ന ഉദ്ദേശത്തോടെ കത്തും എഴുതിവച്ചാണ് ഇവര്‍ സ്ഥലം വിട്ടിരുന്നത്.

News,Kerala,State,Thrishure,Students,Missing,school,Police,Local-News, Thrissur: Three students went missing to become mahout found


ഏറെ ആരാധകരുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന കൊമ്പനെ തളച്ചിരുന്ന ഇടത്തെത്തിയ കുട്ടികള്‍ അവരെ പാപ്പാന്മാര്‍ ആക്കുമോ എന്ന് അന്വേഷിച്ചിരുന്നതായി പൊലീസ് സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഈ മേഖലയില്‍ ഉള്‍പെടെ അന്വേഷിച്ചിരുന്നെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല. പിന്നീട് നാട്ടുകാരും പൊലീസും സംഘങ്ങളായി തൃശൂര്‍ ജില്ലയിലെ പല ഭാഗത്തും കെഎസ്ആര്‍ടിസി കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് കുട്ടികളെ അന്വേഷിച്ചെങ്കിലും ഫലം ഉണ്ടായില്ല.

തെച്ചിക്കോട്ടുകാവില്‍ കുട്ടികള്‍ എത്തിയിരുന്നുവെന്ന സൂചനയെ തുടര്‍ന്ന് ഇവിടെ അന്വേഷണം നടത്തിയിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ ഇവരെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പിന്നീട് കുട്ടികളില്‍ ഒരാള്‍ പുറത്തിറങ്ങിയത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പേരാമംഗലം പൊലീസെത്തി നടത്തിയ പരിശോധനയില്‍ ടൂറിസ്റ്റ് ബസിനുള്ളില്‍നിന്ന് കുട്ടികളെ കണ്ടെത്തി.

Keywords: News,Kerala,State,Thrishure,Students,Missing,school,Police,Local-News, Thrissur: Three students went missing to become mahout found

Post a Comment