Follow KVARTHA on Google news Follow Us!
ad

Priest Attacked | മകളുടെ പ്രണയവിവാഹത്തിന് കൂട്ടുനിന്നെന്നാരോപിച്ച് വൈദികനെ മര്‍ദിച്ചതായി പരാതി; പിതാവിനെതിരെ പൊലീസ് കേസ്

Thrissur: Priest who support love marriage attacked by girl's father#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തൃശൂര്‍: (www.kvartha.com) മകളുടെ പ്രണയവിവാഹത്തിന് കൂട്ടുനിന്നെന്നാരോപിച്ച് വൈദികനെ മര്‍ദിച്ചതായി പരാതി. ആര്‍ത്താറ്റ് മാര്‍ത്തോമ പള്ളിയിലെ വികാരി ഫാ. ജോബിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ കാണിയാമ്പാല്‍ സ്വദേശി വില്‍സന്‍ എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. തലയിലും പുറത്തും പരുക്കേറ്റ ജോബിയെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മകളുടെ പ്രണയ വിവാഹത്തിന് വികാരി കൂട്ട് നിന്നെന്ന് ആരോപിച്ചാണ് മര്‍ദനമെന്നാണ് പരാതി. കുര്‍ബാന കഴിഞ്ഞ് വീട്ടിലെത്തിയ വൈദികന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. 

News,Kerala,State,Thrissur,Priest,attack,Injured,hospital,Case,Complaint,Police,Local-News,Marriage,Love, Thrissur: Priest who support love marriage attacked by girl's father


കുറച്ച് ദിവസം മുമ്പാണ് വില്‍സന്റെ മകളുടെ വിവാഹം പള്ളിയില്‍ വെച്ച് നടന്നത്. വൈദികന്റെ കാര്‍മികത്വത്തിലായിരുന്നു വിവാഹം. എന്നാല്‍ വിവാഹത്തില്‍ വില്‍സന് താല്‍പര്യമുണ്ടായിരുന്നില്ല. വൈദികനാണ് മകളുടെ വിവാഹത്തിന് കൂട്ടുനിന്നതെന്നായിരുന്നു ഇയാളുടെ ആരോപണം. സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ വില്‍സന്‍ ഒളിവിലാണെന്നാണ് വിവരം.  

Keywords: News,Kerala,State,Thrissur,Priest,attack,Injured,hospital,Case,Complaint,Police,Local-News,Marriage,Love, Thrissur: Priest who support love marriage attacked by girl's father

Post a Comment