Follow KVARTHA on Google news Follow Us!
ad

Suspended | 'മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് വിദ്യാര്‍ഥിനിയുടെ യൂനിഫോം അഴിപ്പിച്ചു, ചിത്രങ്ങള്‍ വാട്‌സ്ആപ് ഗ്രൂപില്‍ പങ്കുവച്ചു'; അധ്യാപകന് സസ്‌പെന്‍ഷന്‍

Teacher Makes Girl, 10, Take Off Dirty Clothes In Classroom, Suspended #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ഭോപാല്‍: (www.kvartha.com) 10 വയസുകാരിയായ ആദിവാസി വിദ്യാര്‍ഥിനിയുടെ യൂനിഫോം അഴിപ്പിച്ചെന്ന സംഭവത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. മധ്യപ്രദേശിലെ ഷഹ്‌ദോള്‍ ജില്ലയിലെ ആദിവാസി ക്ഷേമ വകുപ്പ് നടത്തുന്ന സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. യൂനിഫോമിന് വൃത്തിയില്ലെന്നും മുഷിഞ്ഞതാണെന്നുമുള്ള കാരണത്താലാണ് ശ്രാവണ്‍കുമാര്‍ ത്രിപാഠിയെന്ന അധ്യാപകനെതിരെ നടപടിയെടുത്തതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

സംഭവത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഗ്രാമവാസികള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ അടിവസ്ത്രത്തില്‍ നിര്‍ത്തി, അധ്യാപകന്‍ കുട്ടിയുടെ വസ്ത്രങ്ങള്‍ കഴുകുന്നതും മറ്റ് കുട്ടികള്‍ സമീപത്ത് നില്‍ക്കുന്നതുമായ വീഡിയോ ദൃശ്യങ്ങളാണ് പ്രചരിച്ചതെന്ന് റിപോര്‍ടുകള്‍ പറയുന്നു. യൂനിഫോം ഉണങ്ങുന്നത് വരെ വിദ്യാര്‍ഥിനിക്ക് രണ്ട് മണിക്കൂറോളം വസ്ത്രമില്ലാതെ ഇരിക്കേണ്ടി വന്നതായി ചില ഗ്രാമീണര്‍ പറഞ്ഞു.

News, National, Crime, Student, Teacher, Students, Whatsapp, Suspension, Teacher Makes Girl, 10, Take Off Dirty Clothes In Classroom, Suspended.

അതേസമയം, സംഭവത്തിന്റെ ചിത്രങ്ങള്‍ 'സ്വച്ഛതാ മിത്ര' (ശുചിത്വ സന്നദ്ധപ്രവര്‍ത്തകന്‍) എന്ന അടിക്കുറിപ്പോടെ ആദിവാസി ക്ഷേമ വകുപ്പിന്റെ വാട്‌സ്ആപ് ഗ്രൂപില്‍ അധ്യാപകന്‍ ത്രിപാഠി തന്നെയാണ് പങ്കുവെച്ചത്. സംഭവം വിവാദമായതോടെ ത്രിപാഠിയെ സസ്‌പെന്‍ഡ് ചെയ്തതായി മധ്യപ്രദേശ് ആദിവാസി ക്ഷേമ വകുപ്പ് അസിസ്റ്റന്റ് കമീഷനര്‍ ആനന്ദ് റായ് സിന്‍ഹ അറിയിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: News, National, Crime, Student, Teacher, Students, Whatsapp, Suspension, Teacher Makes Girl, 10, Take Off Dirty Clothes In Classroom, Suspended.

Post a Comment