Follow KVARTHA on Google news Follow Us!
ad

Student Meets CM | 'വീട്ടുകാര്‍ അറിയാതെ മുഖ്യമന്ത്രിയെ കാണാന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ സാഹസിക ഒളിച്ചോട്ടം'

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Student,Pinarayi-Vijayan,Chief Minister,Kerala,
തിരുവനന്തപുരം: (www.kvartha.com) വീട്ടുകാര്‍ അറിയാതെ മുഖ്യമന്ത്രിയെ കാണാന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ സാഹസിക ഒളിച്ചോട്ടം. കുറ്റ്യാടി കാക്കുനി സ്വദേശിയായ ദേവാനന്ദന്‍ ആണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്. ശനിയാഴ്ച രാവിലെ വടകരയില്‍നിന്ന് ഏറനാട് എക്‌സ്പ്രസില്‍ കയറിയ കുറ്റ്യാടി വേളം പഞ്ചായത് സ്വദേശിയായ ദേവനന്ദന്‍, രാത്രി ഒമ്പതു മണിയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്.

തമ്പാനൂരില്‍നിന്ന് ഓടോയില്‍, ക്ലിഫ് ഹൗസ് സ്ഥിതി ചെയ്യുന്ന ദേവസ്വം ബോര്‍ഡ് ജന്‍ക്ഷനില്‍ എത്തി മുഖ്യമന്ത്രിയുടെ വീട്ടിലേക്കു പോകണം എന്ന് സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാരോട് ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ പൊലീസുകാര്‍ കുട്ടിയെ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. രാത്രി ഭക്ഷണം വാങ്ങി നല്‍കിയ പൊലീസ്, കുട്ടി സുരക്ഷിതനാണെന്ന് പിതാവ് തറക്കണ്ടി രാജീവനെ വിളിച്ച് അറിയിച്ചു.

കുട്ടിയെ കാണാത്തതില്‍ പരിഭ്രാന്തരായി ഇരിക്കുകയായിരുന്ന രക്ഷിതാക്കള്‍ക്ക് പൊലീസിന്റെ സന്ദേശം ആശ്വാസമായി. രാവിലെ രാജീവന്‍ മ്യൂസിയം സ്റ്റേഷനിലെത്തി. മുഖ്യമന്ത്രിയെ കാണാനാണ് വന്നത് എന്നു പറഞ്ഞതോടെ പൊലീസ് രാവിലെതന്നെ വിവരം അധികാരികളെ അറിയിക്കുകയായിരുന്നു. 

സംഭവം അറിഞ്ഞ മുഖ്യമന്ത്രി ദേവനന്ദനെയും പിതാവ് രാജീവനെയും ചേംബറിലേക്ക് വിളിപ്പിച്ചു കാര്യങ്ങള്‍ തിരക്കി. വീട്ടുകാര്‍ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് പണം പലിശയ്ക്കു വാങ്ങിയെന്നും അതിന്റെ വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ അവര്‍ ശല്യം ചെയ്യുകയാണ് എന്നുമായിരുന്നു ദേവനന്ദന്റെ പരാതി.

കാര്യങ്ങള്‍ ക്ഷമയോടെ കേട്ട മുഖ്യമന്ത്രി വീട്ടുകാരോട് പറയാതെ യാത്ര ചെയ്തതിന് വിദ്യാര്‍ഥിയെ സ്‌നേഹത്തോടെ ഉപദേശിച്ചു. ഇനി വീട്ടുകാരോട് പറയാതെ എവിടെയും പോകരുത് എന്ന് നിര്‍ദേശിച്ച ശേഷം ഇരുവരെയും യാത്രയാക്കി. 

Student Travels To Trivandrum To Meet CM Pinarayi Vijayan, Thiruvananthapuram, News, Student, Pinarayi-Vijayan, Chief Minister, Kerala

ദേവനന്ദന്‍ ഉന്നയിച്ച പരാതിയില്‍ സര്‍കാരിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. തന്റെ പരാതി കേള്‍ക്കാന്‍ മുഖ്യമന്ത്രി തയാറായതോടെ യാത്രയുടെ ഉദ്ദേശ്യം സഫലമായ സന്തോഷത്തിലാണ് ദേവനന്ദന്‍. ആവള ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയാണ്.

Keywords: Student Travels To Trivandrum To Meet CM Pinarayi Vijayan, Thiruvananthapuram, News, Student, Pinarayi-Vijayan, Chief Minister, Kerala.

Post a Comment