Follow KVARTHA on Google news Follow Us!
ad

Oommen Chandy | മുഖ്യമന്ത്രിയായിരിക്കെ തന്നെ കല്ലെറിഞ്ഞ കേസ്: മൊഴി നൽകാൻ ഉമ്മൻ ചാണ്ടി കോടതിയിൽ ഹാജരായി

Stone pelting case: Oommen Chandy appears before court to give statement
കണ്ണൂർ: (www.kvartha.com) തനിക്കെതിരെ കണ്ണൂരിൽ സിപിഎം പ്രവർത്തകർ നടത്തിയ കല്ലേറുകേസിൽ വിചാരണയ്ക്കായി കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി കണ്ണൂർ കോടതിയിൽ ഹാജരായി. പൊലീസ് കായിക മേളയുടെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൻ്റെ വിചാരണ കണ്ണൂർ അസിസ്റ്റൻ്റ് സെഷൻസ് കോടതിയിൽ വെള്ളിയാഴ്ച ഉച്ചയോടെ അവസാനിച്ചു.

                  
Stone pelting case: Oommen Chandy appears before court to give statement, Kerala, Kannur,News,Top-Headlines,Latest-News,Oommen Chandy,Court,Case,Minister.


കേസിൽ സാക്ഷിപ്പട്ടികയിലുള്ള അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിയായിരുന്ന കെസി ജോസഫ് എന്നിവരാണ് ജഡ്‌ജ്‌ രാജീവൻ വച്ചാലിൻ്റെ മുന്നിലെത്തിയത്. സാക്ഷിമൊഴി നൽകാൻ ഹാജരാകേണ്ടിയിരുന്ന കോൺഗ്രസ് നേതാവ് ടി സിദ്ദീഖ്, ഡിവൈഎസ്പി ഷാജി എന്നിവർ ഹാജരായില്ല. പ്രതിസ്ഥാനത്തുള്ള എൽഡിഎഫിലെ സി കൃഷ്ണൻ, പികെ ശബരീഷ്, രാജേഷ് പ്രേം, ടിഎം ഇർശാദ്, ബിജു കണ്ടക്കൈ, ബിനോയ് കുര്യൻ, എം കുഞ്ഞിരാമൻ, കോമത്ത് മുരളീധരൻ, സിഎച് ബാലകൃഷ്ണൻ മാസ്റ്റർ, കെ ജയരാജൻ തുടങ്ങി 90 ഓളം പേർ കോടതി മുമ്പാകെ ഹാജരായി.

കേസിൽ പ്രതിസ്ഥാനത്തുള്ള അഡ്വ. നിസാർ അഹ്‌മദ്‌ ഉൾപെടെ നാല് പേർ ഇതിനകം മരണപ്പെട്ടിരുന്നു. ഉമ്മൻ ചാണ്ടിക്കെതിരെയുള്ള അക്രമത്തിൽ അന്നത്തെ കണ്ണൂർ ടൗൺ സിഐ യായിരുന്ന എംപി ആസാദിന്റെ പരാതിയിലാണ് കേസെടുത്തത്.

Keywords: Stone pelting case: Oommen Chandy appears before court to give statement, Kerala, Kannur,News,Top-Headlines,Latest-News,Oommen Chandy,Court,Case,Minister, Police,Congress.

Post a Comment