Follow KVARTHA on Google news Follow Us!
ad

Vacancy | സംസ്‌കൃത സര്‍വകലാശാലയില്‍ ബി എ സംസ്‌കൃതം ഒഴിവുകളിലേക്ക് അപേക്ഷിക്കാം; അവസാന തീയതി ഒക്ടോബര്‍ 3

Sanskrit University BA Sanskrit vacancies #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാലടി: (www.kvartha.com) ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാംപസിലും വിവിധ പ്രാദേശിക ക്യാംപസുകളിലും വിവിധ സംസ്‌കൃത ബിരുദ പ്രോഗ്രാമുകളിലെ ഒഴിവുളള സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/പ്രീഡിഗ്രി/വൊകേഷണല്‍ ഹയര്‍ സെകന്‍ഡറി അഥവ തത്തുല്യ യോഗ്യതയുളളവര്‍ക്ക് (രണ്ട് വര്‍ഷം) അപേക്ഷിക്കാം.

പ്രായം 2022 ജൂണ്‍ ഒന്നിന് 22 വയസില്‍ കൂടരുത്. സര്‍വകലാശാലയുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബര്‍ മൂന്ന്.

News, Kerala, Application, Education, University, Sanskrit University BA Sanskrit vacancies.

ഓണ്‍ലൈന്‍ അപേക്ഷയുടെ ഹാര്‍ഡ് കോപിയും മാര്‍ക് ലിസ്റ്റ് അടക്കമുളള നിര്‍ദിഷ്ട രേഖകളുടെ പകര്‍പും അപേക്ഷ ഫീസായ 50/രൂപ (എസ് സി/എസ് ടി വിദ്യാര്‍ഥികള്‍ക്ക് 10/രൂപ) ഓണ്‍ലൈനായി അടച്ചതിന്റെ രസീതും ഉള്‍പെടെ അതാത് പ്രാദേശിക ക്യാംപസുകളിലെ ഡയറക്ടമാര്‍ക്കും കാലടി മുഖ്യക്യാംപസില്‍ അതാത് വകുപ്പ് മേധാവികള്‍ക്കും ഒക്ടോബര്‍ ആറിന് മുമ്പ് സമര്‍പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www(dot)ssus(dot)ac(dot)in സന്ദര്‍ശിക്കുക.

Keywords: News, Kerala, Application, Education, University, Sanskrit University BA Sanskrit vacancies.

Post a Comment