Follow KVARTHA on Google news Follow Us!
ad

Found Dead | 'പത്തനംതിട്ടയില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ കുറിപ്പെഴുതിവച്ച് ഗൃഹനാഥന്‍ ജീവനൊടുക്കി'

Pathanamthitta: Householder found dead; Serious allegation against CPM local leaders#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പത്തനംതിട്ട: (www.kvartha.com) സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ കുറിപ്പെഴുതിവച്ച് ഗൃഹനാഥന്‍ ജീവനൊടുക്കിയതായി പൊലീസ്. സിപിഎം അനുഭാവിയായ പെരുന്നാട് മേലേതില്‍ ബാബുവാണ് മരിച്ചത്. പുലര്‍ചെയാണ് വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്ന് ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

പെരുന്നാട്ടില്‍ പഞ്ചായത് പ്രസിഡന്റിനെതിരെയും സിപിഎം ലോകല്‍ സെക്രടറിക്കെതിരെയുമാണ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബാബു താമസിക്കുന്ന പ്രദേശത്ത് പഞ്ചായത് വെയിറ്റിംഗ് ഷെഡിന്റെ നിര്‍മാണത്തെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. ഇയാളുടെ വീടിനോട് ചേര്‍ന്ന് 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വെയിറ്റിംഗ് ഷെഡ് ഉണ്ടായിരുന്നു. ഈ നിര്‍മിതിക്കായി തന്നോട് ചോദിക്കാതെ പഞ്ചായത് സ്ഥലം ഏറ്റെടുത്തെന്ന് ബാബു മുന്‍പ് തന്നെ പരാതി ഉന്നയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ശൗചാലയം ഉള്‍പെടെയുള്ള പുതിയ നവീകരിച്ച വെയിറ്റിംഗ് ഷെഡ് ഇതേസ്ഥലത്ത് നിര്‍മിക്കുന്നതിനായി പഞ്ചായത് തീരുമാനമെടുത്തത്. ഇതിനായി 15 ലക്ഷം രൂപ പഞ്ചായത് അനുവദിക്കുകയും ചെയ്തിരുന്നു. 

News,Kerala,State,Death,Local-News,Politics,party,Toilet,Police,Dead Body, Pathanamthitta: Householder found dead; Serious allegation against CPM local leaders


എന്നാല്‍ വീടിനോട് ചേര്‍ന്ന് ശൗചാലയം ഉള്‍പെടെ വന്നാല്‍ തനിക്ക് വീട്ടില്‍ സൈ്വര്യമായി ജീവിക്കാനാകില്ലെന്ന് ബാബു പരാതി ഉന്നയിച്ചു. ഇത് ഒതുക്കി തീര്‍ക്കാന്‍ സിപിഎം പ്രാദേശിക നേതൃത്വം കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം.

ഇതിനായി പഞ്ചായത് പ്രസിഡന്റ് പി എസ് മോഹനന്‍ മൂന്ന് ലക്ഷം രൂപയും സിപിഎം ലോകല്‍ കമിറ്റി സെക്രടറി ഒരു ലക്ഷം രൂപയും ചോദിച്ചതായി ബാബു ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Keywords: News,Kerala,State,Death,Local-News,Politics,party,Toilet,Police,Dead Body, Pathanamthitta: Householder found dead; Serious allegation against CPM local leaders

Post a Comment