Follow KVARTHA on Google news Follow Us!
ad

Robbery | പാലക്കാട് ഗൃഹനാഥനെ കെട്ടിയിട്ട് ഭീഷണിപ്പെടുത്തി കവര്‍ച; ആറംഗ സംഘം സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നതായി പരാതി; അന്വേഷണം ആരംഭിച്ചു

Palakkad: Householder tied up and robbed of gold ornaments and money#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പാലക്കാട്: (www.kvartha.com) ഗൃഹനാഥനെ കെട്ടിയിട്ട് സ്വര്‍ണാഭരണങ്ങളും പണവും മെബൈല്‍ ഫോണും കവര്‍ന്നതായി പരാതി. വടക്കഞ്ചേരി ചുവട്ടുപാടത്താണ് സംഭവം. പുതിയേടത്ത് വീട്ടില്‍ സാം പി ജോണാണ് മോഷണത്തിനിരയായത്.

വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആറംഗ സംഘമാണ് മോഷണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. സാം പി ജോണിനെ കെട്ടിയിട്ട് ഭാര്യ ജോളിയെ കത്തി കാണിച്ച് ഭീഷണിപെടുത്തിയാണ് പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചതെന്നുമാണ് പരാതി. 

News,Kerala,State,palakkad,Robbery,Local-News,Injured, hospital,Complaint, Police,Threat, Palakkad: Householder tied up and robbed of gold ornaments and money


പരുക്കേറ്റ സാം പി ജോണിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വടക്കാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: News,Kerala,State,palakkad,Robbery,Local-News,Injured, hospital,Complaint, Police,Threat, Palakkad: Householder tied up and robbed of gold ornaments and money

Post a Comment