Follow KVARTHA on Google news Follow Us!
ad

Supreme Court | 'നിയമ ലംഘനമില്ല'; പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിലെ അശോക സ്തംഭത്തിലെ സിംഹത്തിന്റ നിർമാണത്തിനെതിരെ സമർപിച്ച ഹർജി സുപ്രീം കോടതി തള്ളി

'No violation of law': Supreme Court dismisses plea against National Emblem installed atop Central Vista#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്
ന്യൂഡെൽഹി: (www.kvartha.com) പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച സിംഹ പ്രതിമ നിർമിച്ചതിൽ ദേശീയ ചിഹ്നത്തെ സംബന്ധിച്ച നിയമത്തിന്റെ ലംഘനം ഉണ്ടായിട്ടില്ലെന്ന് സുപ്രീം കോടതി. 2005ലെ സ്റ്റേറ്റ് എംബ്ലം ഓഫ് ഇൻഡ്യ (അനുചിതമായ ഉപയോഗം തടയൽ) നിയമം ലംഘിച്ച് പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സിംഹ പ്രതിമ സ്ഥാപിച്ചതായി രണ്ട് അഭിഭാഷകർ സമർപിച്ച പൊതുതാൽപര്യ ഹർജി തള്ളികൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
  
New Delhi, India, News, Top-Headlines, Latest-News, Supreme Court, Law, Parliament, Court, 'No violation of law': Supreme Court dismisses plea against National Emblem installed atop Central Vista.

സിംഹങ്ങൾ ക്രൗര്യഭാവമുള്ളതാണെന്നത് നോക്കുന്ന ആളുടെ മനസിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് ജസ്റ്റിസ്‌ എം ആർ ഷാ, കൃഷ്‌ണമുരാരി എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. സെൻട്രൽ വിസ്ത പ്രോജക്ടിന് കീഴിൽ പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്ത ദേശീയ ചിഹ്നമായ അശോക സ്തംഭത്തിലെ സിംഹത്തിന്റെ രൂപം പരിഷ്കരിച്ചു എന്നാരോപിച്ച് പ്രതിപക്ഷം നേരത്തെ രംഗത്ത് വന്നിരുന്നു.

അഭിഭാഷകരായ ആൽഡ്‌നിഷ് റെയ്‌നും രമേഷ് കുമാറുമാണ് ഇതുസംബന്ധിച്ച് ഹർജി സമർപിച്ചത്. 2005ലെ സ്റ്റേറ്റ് എംബ്ലം ഓഫ് ഇൻഡ്യ (അനുചിതമായ ഉപയോഗം തടയൽ) ആക്‌ട് പ്രകാരം അംഗീകരിച്ച ദേശീയ ചിഹ്നത്തിന്റെ രൂപകൽപനയ്ക്ക് വിരുദ്ധമാണ് പുതിയ പ്രതിമയെന്ന് ഹർജിക്കാർ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ചിഹ്നത്തിൽ സിംഹങ്ങൾ ക്രൂരവും ആക്രമണാത്മകവും ആയി കാണപ്പെടുന്നുവെന്നും അഭിഭാഷകർ ഹർജിയിൽ വാദിച്ചു. എന്നാൽ ഇത് നിർമിച്ചതിൽ നിയമലംഘനം നടന്നിട്ടില്ലെന്ന് കോടതി വ്യക്തമാക്കി ഹർജി തള്ളുകയായിരുന്നു.

Keywords: New Delhi, India, News, Top-Headlines, Latest-News, Supreme Court, Law, Parliament, Court, 'No violation of law': Supreme Court dismisses plea against National Emblem installed atop Central Vista.

Post a Comment