Follow KVARTHA on Google news Follow Us!
ad

Lab test results | മെഡികല്‍ കോളജിലെ ലാബ് പരിശോധന ഫലങ്ങള്‍ക്കായി ഇനി അലയേണ്ട; നിങ്ങളുടെ വിരല്‍തുമ്പില്‍ തന്നെ, മൊബൈല്‍ ഫോണിലും ലഭിക്കും

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Medical College,Health Minister,Mobile Phone,Health,Patient,Kerala,
തിരുവനന്തപുരം: (www.kvartha.com) തിരുവനന്തപുരം മെഡികല്‍ കോളജിലെ ലാബ് പരിശോധന ഫലങ്ങള്‍ ഇനി മൊബൈല്‍ ഫോണിലും ലഭ്യം. ഉടന്‍ തന്നെ ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആണ് അറിയിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം മെഡികല്‍ കോളജിലാണ് ഇത്തരമൊരു സംവിധാനം നടപ്പിലാക്കുന്നത്.

No more searching lab test results in medical college, Thiruvananthapuram, News, Medical College, Health Minister, Mobile Phone, Health, Patient, Kerala

മെഡികല്‍ കോളജില്‍ നടപ്പിലാക്കി വരുന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷേറ്റീവിന്റെ ഭാഗമായാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി. ഈ പദ്ധതിയുടെ ഭാഗമായി ആശുപത്രിയിലെ ലാബ് സാമ്പിള്‍ കലക്ഷന്‍ സെന്ററും ടെസ്റ്റ് റിസള്‍ട് സെന്ററും ഏകീകരികരിച്ചിട്ടുണ്ട്. അതിനാല്‍ ആശുപത്രിയിലെ വിവിധ ബ്ലോകുകളിലെ രോഗികള്‍ക്ക് അവരവരുടെ പരിശോധന ഫലങ്ങള്‍ അതാത് ബ്ലോകുകളില്‍ തന്നെ ലഭ്യമാകും. ഇത് കൂടാതെയാണ് മൊബൈല്‍ ഫോണുകളിലും പരിശോധനാ ഫലങ്ങള്‍ ലഭ്യമാക്കുന്നത്. ഫോണ്‍ നമ്പര്‍ വെരിഫികേഷന്‍ കഴിഞ്ഞ രോഗികള്‍ക്കാണ് ഈ സേവനം ലഭ്യമാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഒപി രെജിസ്ട്രേഷന്‍ സമയത്തോ ലാബില്‍ ബിലിംഗ്(Billing)ചെയ്യുന്ന സമയത്തോ മൊബൈല്‍ നമ്പര്‍ വെരിഫികേഷന്‍ ചെയ്യാവുന്നതാണ്. ടെസ്റ്റ് മെസേജായി മൊബൈലില്‍ ഒരു ലിങ്ക് വരും. ആ ലിങ്കില്‍ ക്ലിക് ചെയ്താല്‍ പരിശോധനാ ഫലം ലഭിക്കും. 90 ദിവസം ആ ലിങ്ക് സജീവമായിരിക്കും. ഇതുകൂടാതെ മെഡികല്‍ കോളജ് ആശുപത്രിയിലെ എച് ഡി എസ് , ആര്‍ ജി സി ബി, എ സി ആര്‍ എന്നീ ലാബുകളിലെ പരിശോധന ഫലങ്ങള്‍ ആശുപത്രിക്ക് അകത്തുള്ള ഏകീകൃത റിസള്‍ട് കൗന്‍ഡറില്‍ നിന്നും 24 മണിക്കൂറും ലഭ്യമാണ്.

വരും ദിവസങ്ങളില്‍ ആശുപത്രിയില്‍ കിടത്തി ചികിത്സാ വിഭാഗത്തിലെ രോഗികളുടെ പരിശോധനാ ഫലങ്ങള്‍ അവരവരുടെ വാര്‍ഡുകളില്‍ തന്നെ ലഭ്യമാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പിന്റെ ഇ ഹെല്‍ത് പദ്ധതിയുടെ ഭാഗമായാണ് മെഡികല്‍ കോളജില്‍ ഈ പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നത്. ഇ ഹെല്‍തിന്റെ ഭാഗമായി മെഡികല്‍ കോളജില്‍ ക്യൂ നില്‍ക്കാതെ ഒപി ടികറ്റ് എടുക്കാനുള്ള സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ട്. മാത്രമല്ല ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടുമടങ്ങുമ്പോള്‍ തന്നെ തുടര്‍ചികിത്സയ്ക്കുള്ള തീയതിയും ടോകണും ഈ സംവിധാനത്തോടെ നേരത്തെയെടുക്കാനും സാധിക്കുന്നു.

മെഡികല്‍ കോളജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷേറ്റീവ് തിരുവനന്തപുരം മെഡികല്‍ കോളജിലാണ് ആദ്യമായി ആരംഭിച്ചത്. മറ്റ് മെഡികല്‍ കോളജുകളിലെ സീനിയര്‍ ഡോക്ടര്‍മാര്‍ കൂടി ഉള്‍ക്കൊള്ളുന്ന ടീമാണ് ഇതിന്റെ മേല്‍നോട്ട സമിതി. അത്യാഹിത വിഭാഗത്തിലെത്തുന്നവര്‍ക്ക് കാലതാമസമില്ലാതെ വിദഗ്ധ പരിശോധനയും ചികിത്സയും ഉറപ്പുവരുത്തുകയായിരുന്നു പ്രധാന ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

മെഡികല്‍ കോളജിലെ വിവിധ ഭാഗങ്ങളിലുള്ള ലാബുകളിലേക്ക് രോഗികളുടെ ബന്ധുക്കള്‍ക്ക് പോകേണ്ടി വരുന്ന ബുദ്ധിമുട്ട് പലരും പറഞ്ഞിരുന്നു. അതിനാലാണ് ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷേറ്റീവില്‍ ഇതുംകൂടി ഉള്‍പെടുത്തിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Keywords: No more searching lab test results in medical college, Thiruvananthapuram, News, Medical College, Health Minister, Mobile Phone, Health, Patient, Kerala.


Post a Comment