Follow KVARTHA on Google news Follow Us!
ad

Arrested | 'കാമുകന്റെ ഭാര്യയെ അധ്യാപിക ക്വടേഷന്‍ നല്‍കി കഴുത്തറുത്തു കൊന്നു'; ഭര്‍ത്താവ് അടക്കം 6 പേര്‍ അറസ്റ്റില്‍

Mumbai teacher, held for killing techie, looked for hitmen on Facebook, Google#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


മുംബൈ: (www.kvartha.com) കാമുകന്റെ ഭാര്യയെ 24കാരിയായ അധ്യാപിക ക്വടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. ഡിജിറ്റല്‍ മാര്‍കറ്റിങ് എക്‌സിക്യൂടീവ് പ്രിയങ്ക റാവത്താ(29)ണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രിയങ്കയുടെ ഭര്‍ത്താവ് ദേവവ്രത് സിങ് റാവത്ത്(32) അടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ക്വടേഷന്‍ സംഘത്തിന് മൂന്നുലക്ഷം രൂപ നല്‍കാമെന്ന് ഉറപ്പിച്ചാണ് അധ്യാപികയായ നികിത മത്കര്‍ പ്രിയങ്കയെ കൊലപ്പെടുത്തിയത്. പ്രിയങ്കയും ദേവവ്രതും നാലുവര്‍ഷമായി വിവാഹിതരായിട്ട്. ഈ വര്‍ഷമാണ് ഇയാള്‍ നികിതയുമായി പ്രണയത്തിലായത്. ഇരുവരും രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ ഇരുവരുടെയും രഹസ്യബന്ധം അറിഞ്ഞതോടെ, ഇത് അവസാനിപ്പിക്കണമെന്നും ഭര്‍ത്താവിനെ വിട്ടുതരണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് കാരണമായത്. 

ഒരു ട്യൂഷന്‍ സെന്ററിലെ അധ്യാപികയായ നികിത രണ്ടു മാസത്തോളം ഇന്റര്‍നെറ്റില്‍ തിരഞ്ഞാണ് ക്വടേഷന്‍ സംഘത്തെ കണ്ടെത്തിയത്. ആദ്യം ഗൂഗിളിലും പിന്നീട് ഫേസ്ബുകിലും തിരഞ്ഞു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രിയങ്കയെ പന്‍വേല്‍ റെയില്‍വേ സ്റ്റേഷന് പുറത്ത് രാത്രി 10 ന് ക്വടേഷന്‍ സംഘം കഴുത്തറുത്ത് കൊന്ന ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. മൂന്നു ലക്ഷത്തില്‍ രണ്ടു ലക്ഷം രൂപ മുന്‍കൂട്ടി നല്‍കിയിരുന്നെന്നും പൊലീസ് കണ്ടെത്തി.

News,National,India,Mumbai,Crime,Killed,Arrested,Teacher,Local-News,Police, Mumbai teacher, held for killing techie, looked for hitmen on Facebook, Google


നികിതയും ഇവര്‍ ജോലി ചെയ്യുന്ന ട്യൂഷന്‍ സെന്ററിന്റെ നടത്തിപ്പുകാരന്‍ പ്രവീണ്‍ ഘഡ്‌ഗെ (45), ക്വടേഷന്‍ സംഘാംഗങ്ങളായ പങ്കജ് നരേന്ദ്ര കുമാര്‍ യാദവ് (26), ദീപക് ദിന്‍കര്‍ ചോഖണ്ഡെ (25) റാവത്ത് രാജു സോനോണ്‍ (22) എന്നിവരും അറസ്റ്റിലായി. എല്ലാവരെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

പ്രവീണുമായി 2018ല്‍ നികിതയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നും ക്വടേഷന്‍ സംഘവുമായുള്ള ഇടപാടിന് മധ്യസ്ഥത നിന്നത് പ്രവീണ്‍ ആണെന്നും കൊല നടന്ന ദിവസം താനെയില്‍നിന്ന് ലോകല്‍ ട്രെയില്‍ ക്വടേഷന്‍ സംഘത്തിനൊപ്പം പ്രവീണും സഞ്ചരിച്ചിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News,National,India,Mumbai,Crime,Killed,Arrested,Teacher,Local-News,Police, Mumbai teacher, held for killing techie, looked for hitmen on Facebook, Google

Post a Comment