Follow KVARTHA on Google news Follow Us!
ad

Exams Postponed | എംജി സര്‍വകലാശാല ഒക്ടോബര്‍ 3ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

MG University exams postponed #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോട്ടയം: (www.kvartha.com) മഹാത്മാ ഗാന്ധി (MG) സര്‍വകലാശാല ഒക്ടോബര്‍ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പരീക്ഷാ കണ്‍ട്രോളര്‍ ആണ് ഇക്കാര്യം അറിയിച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കും.

അതേസമയം നവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്തെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധി പ്രഖ്യാപിച്ചിരുന്നു. കേരള ആരോഗ്യ സര്‍വകലാശാല ഒക്ടോബര്‍ മൂന്നിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Kottayam, News, Kerala, Examination, Education, University, MG University exams postponed.

Keywords: Kottayam, News, Kerala, Examination, Education, University, MG University exams postponed.

Post a Comment