Follow KVARTHA on Google news Follow Us!
ad

Woman Killed | 'ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു'; കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ്

Madhya Pradesh: Woman killed by man #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ഭോപാല്‍: (www.kvartha.com) കുടുംബ കലഹത്തെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നതായി പൊലീസ്. സെഹോര്‍ സ്വദേശിയായ ദീക്ഷ (25) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ പ്രതി രാജേഷ് മാളവ്യ ഒളിവിലാണെന്നും പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വിവാഹംശേഷം ഇരുവരും തമ്മില്‍ വഴക്ക് പതിവായതിനെ തുടര്‍ന്ന് ദിക്ഷ സ്വന്തം വീട്ടിലായിരുന്നു താമസം. യുവതിയുടെ വീട്ടിലും പ്രതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് പതിവായിരുന്നു. ഇതിന് മുമ്പും ഭര്‍ത്താവ് ദീക്ഷയെ മര്‍ദിച്ച് തലക്ക് പരിക്കേല്‍പ്പിച്ചിരുന്നു. സെപ്തംബര്‍ 23ന് രാജേഷ് വീണ്ടും ദീക്ഷയുടെ വീട്ടില്‍ എത്തുകയും ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാകുകയും ചെയ്‌തെന്ന് ബന്ധുക്കള്‍ പറഞ്ഞു.

News, National, Crime, Police, Marriage, Woman, Wife, Killed, Accused, Madhya Pradesh: Woman killed by man.

വഴക്കിനിടയില്‍ ദീക്ഷ വീടിന് പുറത്തെ മേല്‍ക്കൂരയില്ലാത്ത കുളിമുറിയില്‍ കയറി വാതിലടച്ചു. ഈ സമയം രാജേഷ് കയ്യില്‍ കരുതിയ പെട്രോള്‍ കുളിമുറിക്കുള്ളിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ കണ്ട് അയല്‍വാസികളോടിയെത്തി വാതില്‍ തുറന്ന് ദീക്ഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Keywords: News, National, Crime, Police, Marriage, Woman, Wife, Killed, Accused, Madhya Pradesh: Woman killed by man.

Post a Comment