Follow KVARTHA on Google news Follow Us!
ad

Rain | തമിഴ്നാട് തീരത്ത് ന്യൂനമര്‍ദ പാത്തി: തെക്കന്‍ കേരളത്തില്‍ മഴ കനക്കും

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,palakkad,News,Rain,Fishermen,Warning,Kerala,
പാലക്കാട്: (www.kvartha.com) തമിഴ്നാട് തീരത്ത് ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നതിനാല്‍ തെക്കന്‍ കേരളത്തില്‍ മഴ കനക്കും. അടുത്ത അഞ്ചുദിവസം മലപ്പുറം, പാലക്കാട്, എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കു സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ  മഴ പെയ്യും. ന്യൂനമര്‍ദ പാത്തി തമിഴ്നാട് തീരത്ത് നിലകൊള്ളുന്നതിനാല്‍ തെക്കന്‍ കേരളത്തില്‍ താരതമ്യേന മഴ കൂടും.

എല്ലാ ജില്ലകളിലും മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്നാട് മുതല്‍ പടിഞ്ഞാറന്‍ വിദര്‍ഭ വരെ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നു. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.

കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലമ്പുഴ ഡാമിന്റെ ഷടറുകള്‍ തുറന്നു. കഴിഞ്ഞ 45 ദിവസത്തിനിടെ മൂന്നാം തവണയാണ് ഡാം തുറക്കുന്നത്. മുക്കൈപുഴ, കല്‍പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവരും മീന്‍പിടുത്തക്കാരും ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂടീവ് എന്‍ജിനീയര്‍ മുന്നറിയിപ്പ് നല്‍കി.

Low pressure area over Tamilnadu coast: South Kerala will receive rain, Palakkad, News, Rain, Fishermen, Warning, Kerala


കെ എസ് ഇ ബിയുടെ ഇടമലയാര്‍, കക്കി, ബാണാസുരസാഗര്‍, ഷോളയാര്‍, പൊന്മുടി, കുണ്ടള, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, മൂഴിയാര്‍ ഡാമുകളില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. മാട്ടുപ്പെട്ടി, ആനയിറങ്കല്‍, പെരിങ്ങല്‍ക്കുത്ത് എന്നിവിടങ്ങളില്‍ ഓറന്‍ജ് ജാഗ്രതയും ഇടുക്കിയിലും കുറ്റ്യാടിയിലും നീല ജാഗ്രതയുമാണ്. 

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ വെള്ളിയാഴ്ചയും മഞ്ഞ ജാഗ്രതയാണ്. ശനിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലും മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.

Keywords: Low pressure area over Tamilnadu coast: South Kerala will receive rain, Palakkad, News, Rain, Fishermen, Warning, Kerala.

Post a Comment