Follow KVARTHA on Google news Follow Us!
ad

SC Verdict | മിതമായ അളവിൽ മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ചില അഭിപ്രായങ്ങളുണ്ടെന്ന് സുപ്രീം കോടതി; മദ്യക്കുപ്പികളിൽ മുന്നറിയിപ്പ് ലേബൽ പതിപ്പിക്കണമെന്ന ഹർജി തള്ളി

'Liquor in small quantity can be good': Supreme Court dismisses plea seeking warning label on alcohol bottles#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #വാര്‍ത
ന്യൂഡെൽഹി: (www.kvartha.com) രാജ്യതലസ്ഥാനത്ത് ലഹരി പാനീയങ്ങളുടെയും മയക്കുമരുന്നുകളുടെയും ഉത്പാദനം, വിതരണം, ഉപഭോഗം എന്നിവ നിയന്ത്രിക്കണമെന്നും മദ്യക്കുപ്പികളിലും സിഗരറ്റ് പാകറ്റുകളിലെ പോലെ ആരോഗ്യ മുന്നറിയിപ്പ് സ്റ്റികറുകൾ പതിക്കണമെന്നും ആവശ്യപ്പെട്ട് സമർപിച്ച ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഇന്ദിര ബാനർജി എന്നിവരടങ്ങിയ ബെഞ്ച് ഇത് നയപരമായ കാര്യമാണെന്നും അതിനാൽ റിട് ഹർജി പിൻവലിക്കണമെന്നും ഹരജിക്കാരനോട് നിർദേശിച്ചു.
  
New Delhi, India, News, Top-Headlines, Supreme Court, Court, Court Order, Health, Liquor, 'Liquor in small quantity can be good': Supreme Court dismisses plea seeking warning label on alcohol bottles.

സിഗരറ്റ് പാകറ്റുകളിലെ മുന്നറിയിപ്പ് ബോർഡുകൾക്ക് സമാനമായി മദ്യക്കുപ്പികളിലും ആരോഗ്യ മുന്നറിയിപ്പ് പ്രസിദ്ധീകരിക്കാൻ സർകാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായയാണ് ഹർജി സമർപിച്ചത്. ഈ വിഷയത്തിൽ അൽപം ഇടപെടുന്നത് യുവാക്കൾക്ക് ഗുണം ചെയ്യുമെന്നും കുപ്പികളിൽ മുന്നറിയിപ്പ് ലേബലുകൾ പതിക്കണമെന്നും അദ്ദേഹം വാദിച്ചു.

വാദം കേട്ട ബെഞ്ച്, കാഴ്ചപ്പാടുകളും എതിർക്കാഴ്ചപ്പാടുകളും ഉണ്ടെന്നും മിതമായ അളവിൽ മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ചിലർ പറയുന്നുവെന്നും പറഞ്ഞു. സിഗരറ്റിനെക്കുറിച്ച് ഒരിടത്തും സമാനമായ കാര്യങ്ങൾ പറഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി. അതിനാൽ ഹർജി പരിഗണിക്കാനും ബെഞ്ച് വിസമ്മതിച്ചു. ദേശീയ മദ്യനിരോധന നയം കൊണ്ടുവരാൻ കേന്ദ്ര സർകാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമർപിച്ച ഹർജി ഈ മാസം ആദ്യം സുപ്രീം കോടതി നിരസിച്ചിരുന്നു.

Keywords: New Delhi, India, News, Top-Headlines, Supreme Court, Court, Court Order, Health, Liquor, 'Liquor in small quantity can be good': Supreme Court dismisses plea seeking warning label on alcohol bottles.

Post a Comment