Follow KVARTHA on Google news Follow Us!
ad

KSRTC | ടിഡിഎഫ് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു; കെ എസ് ആര്‍ ടി സിയില്‍ സിംഗിള്‍ ഡ്യൂടി സമ്പ്രദായം ഒക്ടോബര്‍ ഒന്നു മുതല്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,KSRTC,Strike,Cancelled,Salary,Trending,Kerala,
തിരുവനന്തപുരം: (www.kvartha.com) കെ എസ് ആര്‍ ടി സിയിലെ സിംഗിള്‍ ഡ്യൂടിക്കെതിരെ ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ടിഡിഎഫ് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു. നിയമവിരുദ്ധമായ ഡ്യൂടികള്‍ പരിശോധിക്കാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചതിന്റെയും നിയമവിദഗ്ധരുമായി നടത്തിയ കൂടിയാലോചനകളുടെയും അടിസ്ഥാനത്തിലാണ് പണിമുടക്ക് പിന്‍വലിച്ചതെന്ന് ടിഡിഎഫ് അറിയിച്ചു.

KSRTC Employees strike canceled, Thiruvananthapuram, News, KSRTC, Strike, Cancelled, Salary, Trending, Kerala

കെ എസ് ആര്‍ ടി സിയില്‍ സിംഗിള്‍ ഡ്യൂടി സമ്പ്രദായം ഒക്ടോബര്‍ ഒന്നു മുതല്‍ നടപ്പില്‍ വരും. സമരം ചെയ്യുന്നവര്‍ക്ക് ശമ്പളം നല്‍കില്ലെന്നും പിരിച്ചുവിടാന്‍ വരെ മടിക്കില്ലെന്നുമുള്ള നിലപാടിലായിരുന്നു കെഎസ്ആര്‍ടിസി മാനേജ്‌മെന്റും ഗതാഗതമന്ത്രി ആന്റണി രാജുവും.

Keywords: KSRTC Employees strike canceled, Thiruvananthapuram, News, KSRTC, Strike, Cancelled, Salary, Trending, Kerala.

Post a Comment