Follow KVARTHA on Google news Follow Us!
ad

Found Dead | വീട്ടിനുള്ളില്‍ 2 മുറികളിലായി അമ്മയും മകനും മരിച്ച നിലയില്‍

Kottayam: Mother and son found dead in home#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോട്ടയം: (www.kvartha.com) വീട്ടിനുള്ളില്‍ രണ്ട് മുറികളിലായി അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. മറിയപ്പള്ളി മുട്ടത്ത് രാജമ്മ (85), മകന്‍ സുഭാഷ് ചന്ദ്രന്‍ (55) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ചെയോടെ എഴുന്നേറ്റ ഇളയ മകന്‍ മധുവാണ് അമ്മയെ അനക്കമില്ലാതെ കണ്ടത്. ഇതേത്തുടര്‍ന്ന് സുഭാഷിനെ വിളിച്ചെങ്കിലും അനക്കം ഉണ്ടായിരുന്നില്ല. ചിങ്ങവനം പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. 

രാജമ്മയുടെ മൃതദേഹം കിടപ്പു മുറിയിലും, സുഭാഷിന്റെ മൃതദേഹം അടുത്ത മുറിയിലുമാണ് കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിനായി കോട്ടയം മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. 
  
News,Kerala,State,Kottayam,Found Dead,Mother,Son,Local-News,Police, Kottayam: Mother and son found dead in home


രാജമ്മയും മക്കളായ സുഭാഷും മധുവും ഒന്നിച്ചായിരുന്നു താമസം. രണ്ടു വര്‍ഷത്തിലേറെയായി രാജമ്മ കിടപ്പു രോഗിയായിരുന്നുവെന്നും ചുഴലി ഉള്‍പെടെയുള്ള അസുഖങ്ങള്‍ ഉണ്ടായിരുന്നുവെന്നും മകന്‍ സുഭാഷിനും രോഗങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പോസ്റ്റുമോര്‍ടം റിപോര്‍ട് ലഭിച്ചെങ്കില്‍ മാത്രമേ മരണ കാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.

Keywords: News,Kerala,State,Kottayam,Found Dead,Mother,Son,Local-News,Police, Kottayam: Mother and son found dead in home

Post a Comment