Follow KVARTHA on Google news Follow Us!
ad

Kodikkunnil Suresh | കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്ന് ശശി തരൂര്‍ പിന്മാറണം, മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് പിന്തുണ നല്‍കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം പി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,Shashi Taroor,Election,Congress,Kerala,
തിരുവനന്തപുരം: (www.kvartha.com) കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്ന് ശശി തരൂര്‍ പിന്മാറണമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് പിന്തുണ നല്‍കണമെന്നും ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എം പി രംഗത്ത്. കേരളത്തില്‍ നിന്ന് പതിനഞ്ച് പേരുടെ പിന്തുണയുണ്ടെന്ന് തരൂര്‍ പറഞ്ഞതിന് പിന്നാലെയാണ് കൊടിക്കുന്നില്‍ സുരേഷ് രംഗത്തെത്തിയിരിക്കുന്നത്.

ശശി തരൂരിനെയും മല്ലികാര്‍ജുന ഖാര്‍ഗെയേയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ എന്തുകൊണ്ടും യോഗ്യന്‍ ഖാര്‍ഗെ തന്നെയാണെന്നും സുരേഷ് അഭിപ്രായപ്പെട്ടു.
ഔദ്യോഗിക പിന്തുണ ഖാര്‍ഗെക്ക് തന്നെയായിരിക്കുമെന്നും സുരേഷ് വ്യക്തമാക്കി. പാര്‍ടിയുടെ ദളിത് മുഖമാണ് ഖാര്‍ഗെ. ജഗ്ജീവന്‍ റാമിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ആദ്യമായി ഒരു ദളിത് വിഭാഗത്തില്‍പെട്ടയാള്‍ വരാന്‍ പോവുകയാണ്. ഈ സാഹചര്യത്തില്‍ തരൂര്‍ മത്സരരംഗത്ത് നിന്ന് പിന്മാറണമെന്നാണ് അഭ്യര്‍ഥനയെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

Kodikkunnil Suresh MP urges Shashi Tharoor to withdraw from Congress president election, supports Mallikarjun Kharge, Thiruvananthapuram, News, Politics, Shashi Taroor, Election, Congress, Kerala

പാര്‍ടിയെ നയിക്കാന്‍ കഴിയുന്ന സംഘടനാപാടവം, പരിചയം, പ്രവര്‍ത്തകരുമായുള്ള ബന്ധം, അനുഭവ സമ്പത്ത് ഇവയൊക്കെയാണ് കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനെ നിര്‍ണയിക്കുന്ന മാനദണ്ഡം. ഇവിടെ മലയാളിയെന്നോ ഉത്തരേന്‍ഡ്യക്കാരനെന്നോ ഉള്ള പരിഗണനയില്ലെന്നും സുരേഷ് പറയുന്നു.

കോണ്‍ഗ്രസിന്റെ അടിത്തട്ട് മുതല്‍ പ്രവര്‍ത്തിച്ച് പടിപടിയായി ഉയര്‍ന്നുവന്നയാളാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഏറെക്കാലം കര്‍ണാടക കാബിനറ്റ് മന്ത്രിയായിരുന്നു. നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് മുഖ്യമന്ത്രി ആകാതിരുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലും മറാഠിയിലും പ്രാവീണ്യമുള്ളയാളാണ്. പ്രായത്തിന്റെ ഒരു പ്രശ്‌നം മാത്രമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്.

എന്നാല്‍, കോണ്‍ഗ്രസിന്റെ ചരിത്രം നോക്കിയാല്‍ രാജീവ് ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഒഴികെയുള്ള അധ്യക്ഷരെല്ലാം 70നും 80നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. അതുകൊണ്ട് പ്രായം ഒരു തടസമല്ല. ശശി തരൂര്‍ 2009ലാണ് കോണ്‍ഗ്രസിലെത്തിയത്. യു എനില്‍ അദ്ദേഹം ദീര്‍ഘകാലം സേവനം ചെയ്തു. വിശ്വപൗരനാണ്. 2009 മുതല്‍ 2022 വരെയുള്ള പ്രവര്‍ത്തന കാലഘട്ടം പരിശോധിച്ചാല്‍ അത്രയേറെ സീനിയോറിറ്റി ശശി തരൂരിനില്ല.

കോണ്‍ഗ്രസില്‍ ചേര്‍ന്ന ഉടനെ ലോക്‌സഭാംഗമായി. കേന്ദ്ര മന്ത്രിയാക്കി. പ്രതിപക്ഷത്തായിരുന്നപ്പോള്‍ പാര്‍ലമെന്ററി സമിതി അധ്യക്ഷനാക്കി. അങ്ങനെ, അദ്ദേഹത്തിന്റെ യോഗ്യതയും കഴിവും അനുസരിച്ചുള്ള പദവികള്‍ പാര്‍ടി നല്‍കിയിട്ടുണ്ടെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

അതിനിടെ യൂത് കോണ്‍ഗ്രസ് നേതാവ് ശബരീനാഥന്‍ ശശിതരൂരിന് പിന്തുണ നല്‍കിയിട്ടുണ്ട്. ഇക്കാര്യം കാട്ടി അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിപ്പും പങ്കുവച്ചിരുന്നു. അതിന് ശശി തരൂര്‍ നന്ദിയും അറിയിച്ചിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തമ്മിലാണ് പ്രധാന മത്സരം. വെള്ളിയാഴ്ചയായിരുന്നു നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന ദിവസം. ഒക്ടോബര്‍ 17നാണ് തെരഞ്ഞെടുപ്പ്. 18ന് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും.

Keywords: Kodikkunnil Suresh MP urges Shashi Tharoor to withdraw from Congress president election, supports Mallikarjun Kharge, Thiruvananthapuram, News, Politics, Shashi Taroor, Election, Congress, Kerala.

Post a Comment