Follow KVARTHA on Google news Follow Us!
ad

Bail plea | കാട്ടാക്കട സംഭവം: കുറ്റക്കാരെന്ന് കണ്ടെത്തിയ കെ എസ് ആര്‍ ടി സി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,KSRTC,Court,Bail plea,Trending,Kerala,
തിരുവനന്തപുരം: (www.kvartha.com) കാട്ടാക്കട കെ എസ് ആര്‍ ടി സി ഡിപോയില്‍ കണ്‍സെഷന്‍ പുതുക്കാനെത്തിയ അച്ഛനെയും മകളെയും മര്‍ദിച്ചെന്ന കേസില്‍ പൊലീസ് പ്രതിപ്പട്ടികയില്‍ ചേര്‍ത്ത കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.

ആറാം അഡീഷനല്‍ സെഷന്‍സ് ജഡ്ജ് കെ വിഷ്ണുവാണ് ജാമ്യാപേക്ഷ തള്ളിയത്. കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപോയിലെ ജീവനക്കാരായ മുഹമ്മദ് ശരീഫ് (52), മിലന്‍ ഡോറിച് (45), അനില്‍കുമാര്‍ (49), ഡിപോയിലെ വര്‍ക് ഷോപ് ജീവനകാരനായ സുരേഷ് കുമാര്‍, അജികുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

Kattakada Incident: Court rejected the anticipatory bail plea of KSRTC employees, Thiruvananthapuram, News, KSRTC, Court, Bail plea, Trending, Kerala

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധന നടത്തുന്നതിന് പ്രതികളില്‍ നിന്നും ശബ്ദവും ദൃശ്യങ്ങളും ഉള്‍പെടെയുള്ള സാംപിളുകള്‍ ശേഖരിക്കണം. ഇതിന് പ്രതികളുടെ കസ്റ്റഡി അനിവാര്യമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ എം സലാഹുദീന്‍ ഹാജരായി.

സെപ്റ്റംബര്‍ 20നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മലയിന്‍കീഴ് മാധവകവി ഗവ.കോളജില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ മകള്‍ രേഷ്മയുടെ കണ്‍സഷന്‍ ടികറ്റ് പുതുക്കി വാങ്ങാനാണു പൂവച്ചല്‍ പഞ്ചായത് ജീവനക്കാരന്‍ ആമച്ചല്‍ ഗ്രീരേഷ്മയില്‍ പ്രേമനന്‍ (53) എത്തിയത്.

രേഷ്മയും കൂട്ടുകാരിയും ഒപ്പമുണ്ടായിരുന്നു. കണ്‍സഷന്‍ ലഭിക്കാന്‍ കോഴ്‌സ് സര്‍ടിഫികറ്റ് വേണമെന്നു കൗന്‍ഡറിലിരുന്ന ജീവനക്കാരന്‍ പറഞ്ഞു. മൂന്നു മാസം മുന്‍പ് കാര്‍ഡ് എടുത്തപ്പോള്‍ സര്‍ടിഫികറ്റ് നല്‍കിയതാണെന്നു പ്രേമനന്‍ വിശദീകരിച്ചു. തുടര്‍ന്ന് വാക് തര്‍ക്കമുണ്ടാവുകയും പ്രേമനനെ വളഞ്ഞിട്ടു മര്‍ദിക്കുകയുമായിരുന്നു.

സംഭവം വിവാദമായതിന് ദിവസങ്ങള്‍ക്ക് ശേഷം രേഷ്മയുടെ കണ്‍സഷന്‍ കാര്‍ഡ് കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി നല്‍കിയിരുന്നു.

Keywords: Kattakada Incident: Court rejected the anticipatory bail plea of KSRTC employees, Thiruvananthapuram, News, KSRTC, Court, Bail plea, Trending, Kerala.

Post a Comment