Follow KVARTHA on Google news Follow Us!
ad

ISL records | ഐഎസ്എലിൽ കുറിച്ച ഏറ്റവും മികച്ചതും മോശവുമായ റെകോർഡുകളിലേക്ക് തിരിഞ്ഞുനോട്ടം; ഏറ്റവും കൂടുതൽ വിജയങ്ങൾ, തോൽവികൾ, ഗോളുകൾ, എല്ലാം വിശദമായറിയാം

Indian Super League records made so far #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com) വീണ്ടും ഫുട്‍ബോൾ ആവേശവുമായി ഇൻഡ്യൻ സൂപർ ലീഗ് (ISL 2022-23) വന്നെത്തി. ഒക്‌ടോബർ ഏഴിന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഇതിഹാസമായ ഉദ്ഘാടന മുഖാമുഖത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ്, എഫ്‌സി ഈസ്റ്റ് ബംഗാളുമായി ഏറ്റുമുട്ടും. 2014-ൽ ലീഗ് ആരംഭിച്ചതിന് ശേഷം കഴിഞ്ഞ എട്ട് സീസണുകളിൽ കളിക്കാരും ക്ലബുകളും നേടിയെടുത്ത ഏറ്റവും മികച്ചതും മോശവുമായ റെകോർഡുകൾ പരിശോധിക്കാം.
              
Indian Super League records made so far, Kerala,Kochi,News,Top-Headlines, ISL, Football, Sports.

ക്ലബ് റെകോർഡ്

* ഏറ്റവും കൂടുതൽ കിരീടങ്ങൾ - അത്‌ലറ്റിക്കോ ഡി കൊൽക്കത്ത - മൂന്ന്


പോയിന്റുകൾ


* ഒരു സീസണിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ - 43 (2021-22 സീസണിൽ ജംഷഡ്പൂർ എഫ്‌സി)

* ഒരു സീസണിലെ ഏറ്റവും കുറഞ്ഞ പോയിന്റ് - ഒമ്പത് (2018-19 സീസണിൽ ചെന്നൈയിൻ എഫ്‌സി)


വിജയം


* മൊത്തത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ - 62 (എഫ്‌സി ഗോവ)

* ഒരു സീസണിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ - 13 (2017-18ൽ ബെംഗളൂരു എഫ്‌സിയും 2021-22ൽ ജംഷഡ്പൂർ എഫ്‌സിയും)

* ഒരു സീസണിൽ ഏറ്റവും കുറച്ച് വിജയങ്ങൾ - ഒന്ന് (2021-22 സീസണിൽ എസ്‌സി ഈസ്റ്റ് ബംഗാൾ)

* തുടർചയായി ഏറ്റവുമധികം വിജയങ്ങൾ - ഏഴ് (ജംഷഡ്പൂർ എഫ്‌സി- 2021-22 സീസൺ)

* വിജയിക്കാതെ തുടർചയായി ഏറ്റവും കൂടുതൽ മത്സരങ്ങൾ - 14 (ഹൈദരാബാദ് എഫ്‌സി നവംബർ 2019 മുതൽ ഫെബ്രുവരി 2020 വരെ; നോർത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി 2019 നവംബർ മുതൽ 2020 ഫെബ്രുവരി വരെ)


തോൽവി

* മൊത്തം ഏറ്റവും കൂടുതൽ തോൽവികൾ – 58 (നോർത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി)

* ഒരു സീസണിലെ ഏറ്റവും കൂടുതൽ തോൽവികൾ – 13 (2017-18ൽ നോർത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയും 2018-19ൽ ചെന്നൈയിൻ എഫ്‌സിയും)


ഗോളുകൾ

* ഒരു സീസണിൽ നേടിയ ഏറ്റവും കൂടുതൽ ഗോളുകൾ - 51 (2019-20 സീസണിൽ എഫ്‌സി ഗോവ)

* ഒരു സീസണിൽ ഏറ്റവും കുറവ് ഗോളുകൾ - 11 (നോർത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി 2014)

* ഒരു സീസണിൽ വഴങ്ങിയ ഏറ്റവും കൂടുതൽ ഗോളുകൾ - 44 (2020-21 സീസണിൽ ഒഡീഷ എഫ്‌സി)

* ആകെ സ്കോർ ചെയ്ത ഏറ്റവും കൂടുതൽ ഗോളുകൾ - 267 (എഫ്‌സി ഗോവ)


മത്സരം കണ്ടവർ

* ഒരു മത്സരത്തിലെ ഏറ്റവും ഉയർന്ന ഹാജർ - 80,294 (ജെഎൻ സ്റ്റേഡിയം, കൊച്ചി, 18 ഡിസംബർ, 2016- കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി vs എടികെ)

* ഒരു മത്സരത്തിലെ ഏറ്റവും കുറഞ്ഞ ഹാജർ - 1,121 (ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയം, 17 ഫെബ്രുവരി, 2018- NEUFC vs Kerala Blasters FC)

ഗോൾ സ്‌കോറർ


* ഏറ്റവും കൂടുതൽ ഗോളുകൾ – 53: Bartholomev Ogbeche

* വേഗമേറിയ ഐഎസ്എൽ ഗോൾ – 12 സെകൻഡ്: ഡേവിഡ് വില്യംസ് (എടികെ vs ഹൈദരാബാദ് എഫ്സി, ജനുവരി, 2022)

* അതിവേഗ ഹാട്രിക്- ഏഴ് മിനിറ്റ് (കേരള ബ്ലാസ്റ്റേഴ്സിനെതിരെ എഫ്സി ഗോവയുടെ കോറോ, 2017)

* ഏറ്റവും ദൈർഘ്യമേറിയ ഐഎസ്എൽ ഗോൾ – 59 മീറ്റർ (അൽവാരോ വാസ്ക്വസ്- ഫെബ്രുവരി, 2022)

മത്സര റെകോർഡുകൾ

* ഏറ്റവും വലിയ വിജയം: 7-0 (എഫ്‌സി ഗോവ, മുംബൈ സിറ്റി എഫ്‌സിക്കെതിരെ, 17 നവംബർ 2015)

* ഉയർന്ന സ്‌കോറിംഗ് മത്സരം: 6-5 (ഒഡീഷ എഫ്‌സി vs എസ്‌സി ഈസ്റ്റ് ബംഗാൾ, 27 ഫെബ്രുവരി 2021).

Keywords: Indian Super League records made so far, Kerala,Kochi,News,Top-Headlines, ISL, Football, Sports.
< !- START disable copy paste -->

Post a Comment