Follow KVARTHA on Google news Follow Us!
ad

Police booked | എന്‍ഐഎ - ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച് ദേശീയപാത ഉപരോധം; 42 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

Highway Blockade; Police booked#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) എന്‍ഐഎ - ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ദേശീയ പാതയിലെ കാല്‍ ടെക്‌സ് ജങ്ഷന്‍ ഉപരോധിച്ച 42 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാവിലെ 10 മണിയോടെ കാല്‍ടെക്‌സില്‍ റോഡ് ഉപരോധിച്ച പിഎഫ്ഐ പ്രവര്‍ത്തകരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ഇതിനിടെ കുതറി മാറി സംഘര്‍ഷം സൃഷ്ടിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാതിവീശി. ഉന്തുംതള്ളും ലാതി വീശലിനുമിടയില്‍ ഫോടോയെടുക്കാന്‍ ശ്രമിച്ച പത്ര ഫോടോഗ്രാഫറെ പൊലീസ് ലാതി കൊണ്ട് തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ചതായും പരാതിയുണ്ട്. സുപ്രഭാതം ഫോടോഗ്രാഫര്‍ കെഎം ശ്രീകാന്തിനാണ് പരിക്കേറ്റത്. തലപൊട്ടി ചോര വന്ന ഇദ്ദേഹം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
  
Kannur, Kerala, News, Top-Headlines, PFI, NIA, Raid, Protest, Case, Police, Highway Blockade; Police booked.

നൂറോളം പേരാണ് സമരത്തില്‍ പങ്കെടുത്തത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇൻസ്‌പെക്ടർ ബിനുമോഹന്റെ നേതൃത്വത്തിലാണ് പൊലീസ് സുരക്ഷ ഏര്‍പെടുത്തിയത്. പ്രതിഷേധ സ്ഥലത്തുനിന്നു തന്നെ ഭാരവാഹികള്‍ ഉള്‍പെടെ ഇരുപതിലേറെ പ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ താണയിലെ പോപുലര്‍ ഫ്രണ്ട് ഓഫീസില്‍ റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധം നടത്തിയത്. തങ്ങള്‍ക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തിയെന്ന് ആരോപിച്ചു കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ചിന് തീരുമാനിച്ചുവെങ്കിലും പൊലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍, എടക്കാട്, തലശേരി, പയ്യന്നൂര്‍, തളിപറമ്പ്, ഇരിട്ടി തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങളില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

Post a Comment