Follow KVARTHA on Google news Follow Us!
ad

Case | നിയമവിരുദ്ധം, അക്രമം തടയാന്‍ അടിയന്തര നടപടി വേണം; പിഎഫ്ഐ ഹര്‍താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈകോടതി

High Court takes case against popular front's hartal#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് പോപുലര്‍ ഫ്രണ്ട് (പിഎഫ്ഐ) ആഹ്വാനം ചെയ്ത ഹര്‍താലിനെതിരെ ഹൈകോടതി സ്വമേധയാ കേസെടുത്തു. ഹര്‍താലിന് ആഹ്വാനം ചെയ്ത പിഎഫ്ഐ സംസ്ഥാന ജനറല്‍ സെക്രടറി അബ്ദുള്‍ സത്താറിനെതിരെ കേസെടുത്തു. ഹര്‍താലിനെതിരായ മുന്‍ ഉത്തരവ് ലംഘിക്കപ്പെട്ടെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.

അക്രമം തടയാന്‍ അടിയന്തരനടപടി വേണമെന്നും അക്രമങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടണമെന്നും കോടതി ആവശ്യപ്പെട്ടു. നിരോധിച്ചിട്ടും ഹര്‍താല്‍ നടത്തിയതിന് കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കും. 

ഹര്‍താലിനിടെയുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് ഹാജരാക്കണമെന്ന് സര്‍കാരിന് ഹൈകോടതി നിര്‍ദേശം നല്‍കി. കര്‍ശനമായ പൊലീസ് സുരക്ഷ ഉറപ്പാക്കാനും ഉത്തരവിട്ടു. പെട്ടെന്നുള്ള ഹര്‍താലുകള്‍ക്കെതിരെ കോടതി ഉത്തരവുള്ള കാര്യം മാധ്യമങ്ങള്‍ ജനങ്ങളെ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

അതിനിടെ പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍താലിനിടെ സംസ്ഥാനത്ത് വ്യാപക അക്രമം. കണ്ണൂരില്‍ പെട്രോള്‍ ബോംബെറിഞ്ഞു. കൊല്ലത്ത് പൊലീസുകാരെ ബൈകിടിച്ച് വീഴ്ത്തി. യാത്രക്കാരെ അസഭ്യം പറയുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു കൊല്ലം പള്ളിമുക്കില്‍ ഹര്‍താല്‍ അനുകൂലികള്‍ പൊലീസുകാരെ ബൈകിടിച്ച് വീഴ്ത്തിയതെന്നാണ് വിവരം.

കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപകമായി അക്രമമുണ്ടായി. കോഴിക്കോടും തിരുവനന്തപുരം ബാലരാമപുരത്തും കെഎസ്ആര്‍ടിസി ബസിനുനേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍മാരുടെ കണ്ണിന് പരുക്കേറ്റു. കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസിന് നേരേയുണ്ടായ കല്ലേറില്‍ 15കാരിക്ക് പരുക്കേറ്റു.  
News,Kerala,State,Kochi,High Court of Kerala,Court,Top-Headlines,Trending, Harthal,Politics,party, High Court takes case against popular front's hartal

ലോറികളും ആക്രമിച്ചു. കണ്ണൂരില്‍ ചരക്കുലോറിയുടെ താക്കോല്‍ ഊരിയെടുത്തു. ഇടുക്കി നെടുംങ്കണ്ടത്ത് ഹര്‍താല്‍ അനുകൂലികള്‍ യൂനിയന്‍ ബാങ്ക് അടപ്പിച്ചതായും കോഴിക്കോടും വയനാട് കല്‍പറ്റ ഡിപോയിലും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതായും റിപോര്‍ട്. 

News,Kerala,State,Kochi,High Court of Kerala,Court,Top-Headlines,Trending, Harthal,Politics,party, High Court takes case against popular front's hartal

ഈരാറ്റുപേട്ടയില്‍ സംഘര്‍ഷമുണ്ടായി. ഹര്‍താലനുകൂലികള്‍ യാത്രക്കാരനെ മര്‍ദിക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ലാത്തിവീശിയെന്നാണ് വിവരം. കോഴിക്കോട് നഗരത്തില്‍ ഏഴ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലെടുത്തു. കോഴിക്കോട് ജില്ലയിലാകെ 11 പേര്‍ കരുതല്‍ തടങ്കലിലുണ്ട്.

Keywords: News,Kerala,State,Kochi,High Court of Kerala,Court,Top-Headlines,Trending, Harthal,Politics,party, High Court takes case against popular front's hartal

Post a Comment