Follow KVARTHA on Google news Follow Us!
ad

Boy assaulted | 'ഡെല്‍ഹിയില്‍ ആണ്‍കുട്ടികള്‍ പോലും സുരക്ഷിതരല്ല'; 12 വയസുകാരനെ 4 പേര്‍ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച് ജീവച്ഛവമായി വഴിയില്‍ ഉപേക്ഷിച്ചു

'Even boys not safe in Delhi': 12-year-old assaulted by 4, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യ തലസ്ഥാനത്ത് 12 വയസുള്ള ആണ്‍കുട്ടിയെ നാല് പേര്‍ ചേര്‍ന്ന് ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചതായി റിപോര്‍ട്. കുട്ടിയെ വടികൊണ്ട് മര്‍ദിക്കുകയും ജീവച്ഛവമായി വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തതായി ഇന്‍ഡ്യ ടുഡേ റിപോര്‍ട് ചെയ്തു.
      
Latest-News, National, Top-Headlines, New Delhi, Assault, Molestation, Crime, Boy, Investigates, 'Even boys not safe in Delhi': 12-year-old assaulted by 4.

ഡെല്‍ഹിയില്‍ ആണ്‍കുട്ടികള്‍ പോലും സുരക്ഷിതരല്ലെന്ന് സംഭവത്തെക്കുറിച്ച് ഡെല്‍ഹി വനിതാ കമ്മീഷന്‍ മേധാവി സ്വാതി മലിവാള്‍ ട്വീറ്റ് ചെയ്തു. വനിതാ കമീഷന്‍ ഡെല്‍ഹി പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

'ഡെല്‍ഹിയില്‍, പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികളും പോലും സുരക്ഷിതരല്ല. 12 വയസുള്ള ആണ്‍കുട്ടിയെ നാല് പേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുകയും വടികൊണ്ട് അടിച്ച് പാതി മരിച്ച നിലയില്‍ ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തില്‍ ഞങ്ങളുടെ സംഘം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു', സ്വാതി മലിവാള്‍ കുറിച്ചു. ഇതുവരെ, കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, മറ്റ് മൂന്ന് പേര്‍ ഇപ്പോഴും ഒളിവിലാണ്.

You Might Also Like:

Keywords: Latest-News, National, Top-Headlines, New Delhi, Assault, Molestation, Crime, Boy, Investigates, 'Even boys not safe in Delhi': 12-year-old assaulted by 4.
< !- START disable copy paste -->

Post a Comment