Follow KVARTHA on Google news Follow Us!
ad

Dr. Azad Moopen | മികച്ച സേവനം നല്‍കിയാല്‍ ബിസിനസ് വിജയിപ്പിക്കാനാകുമെന്ന് പദ്മശ്രീ ഡോ. ആസാദ് മൂപ്പന്‍; ആശംസകളുമായി ചെറുകഥാകൃത്ത് ടി പദ്മനാഭനും

Dr. Azad Moopen says that business can be successful if good service is provided, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) മികച്ച സേവനവും മികച്ച ഡിസൈനുമാണ് മെറാള്‍ഡ ജുവല്‍സിനെ വ്യത്യസ്തമാക്കുന്നതെന്ന് ആസ്റ്റര്‍ മിംസ് സ്ഥാപകന്‍ പദ്മശ്രീ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. പ്രമുഖ ജ്വലറി ഗ്രൂപായ മെറാള്‍ഡ ജുവല്‍സ് കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച സേവനവും വ്യത്യസ്ത ആശയവും നല്‍കിയാല്‍ ഉപഭോക്താക്കള്‍ സംതൃപ്തരാകും. കോഴിക്കോടും കൊച്ചിയിലും ഈ രീതിയില്‍ വിജയിച്ച മെറാള്‍ഡ ജുവല്‍സിനെ കണ്ണൂരുകാരും ഏറ്റെടുക്കുമെന്നും ഡോ. ആസാദ് മൂപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. താവക്കര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം എം ജി റോഡിലാണ് പുതിയ ഷോറും.
             
Latest-News, Kerala, Kannur, Inauguration, Top-Headlines, Business Man, Business, Dr. Azad Moopen, Dr. Azad Moopen says that business can be successful if good service is provided.

പ്രമുഖ ചെറുകഥാകൃത്ത് ടി പദ്മനാഭന്‍ മുഖ്യാതിഥിയായിരുന്നു. മെറാള്‍ഡ ജുവല്‍സിനെ കണ്ണൂരിലേക്ക് സ്വാഗതം ചെയ്ത ടി പദ്മനാഭന്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് സ്ഥാപനം വ്യാപിക്കട്ടെയെന്ന് ആശംസിച്ചു. ലോകത്തിലെ എല്ലാ ഭാഗത്ത് നിന്നുമുള്ള വ്യത്യസ്ത ഡിസൈന്‍ ആഭരണങ്ങളാണ് മെറാഡ ജുവല്‍സിന്റെ പ്രത്യേകതയെന്ന് ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ എടത്തില്‍ പറഞ്ഞു.
           
Latest-News, Kerala, Kannur, Inauguration, Top-Headlines, Business Man, Business, Dr. Azad Moopen, Dr. Azad Moopen says that business can be successful if good service is provided.

വൈസ് ചെയര്‍മാന്‍ പി അബ്ദുല്‍ ശുകൂര്‍, എക്‌സിക്യൂടീവ് ഡയറക്ടര്‍മാരായ ജസീല്‍ മുഹമ്മദ്, മുഹമ്മദ് ശാനില്‍, ഡയറക്ടര്‍മാരായ അഹ്മദ് കുട്ടി, ഡോ. സിഎം നജീബ്, ഡോ. മുഹമ്മദ് ഉണ്ണി ഒളകര, ലബീബ്, സലീം, മുഹമ്മദ് അജ്മല്‍, സ്റ്റോര്‍ ഹെഡ്മരായ നൗശാദ്, ആശിഖ് അലി, ജനറല്‍ മാനജര്‍ വിജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kannur, Inauguration, Top-Headlines, Business Man, Business, Dr. Azad Moopen, Dr. Azad Moopen says that business can be successful if good service is provided.
< !- START disable copy paste -->

Post a Comment