Follow KVARTHA on Google news Follow Us!
ad

Transgender | വിളിച്ചത് നിന്റെ കസ്റ്റമര്‍ ആയിരിക്കും, നീയൊക്കെ ആണും പെണ്ണും കെട്ടതല്ലേ? സെക്സ് വര്‍ക് ചെയ്യുന്നവരല്ലേ എന്ന് പറഞ്ഞ് അപമാനിച്ചു: നടക്കാവ് സിഐക്കെതിരെ ട്രാന്‍സ് ജെന്‍ഡറിന്റെ പരാതി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kozhikode,News,Police,Complaint,Allegation,Phone call,Kerala,
കോഴിക്കോട്: (www.kvartha.com) പരാതി നല്‍കാന്‍ എത്തിയ ട്രാന്‍സ്ജെന്‍ഡറെ പൊലീസ് ഉദ്യോഗസ്ഥന്‍ അധിക്ഷേപിച്ചതായി പരാതി. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലെ സി ഐ ജിജീഷിനെതിരെയാണ് ട്രാന്‍സ്ജെന്‍ഡറായ ദീപാറാണി സിറ്റി പൊലീസ് കമിഷണര്‍ക്ക് പരാതി നല്‍കിയത്.

ലൈംഗിക തൊഴിലാളിയെന്ന് വിളിച്ച് അധിക്ഷേപിച്ചെന്നാണ് ദീപാറാണി പറയുന്നത്. പരിചയമില്ലാത്ത നമ്പറില്‍നിന്ന് ഫോണിലേക്ക് വിളിച്ച് അസഭ്യം പറഞ്ഞതു സംബന്ധിച്ച് പരാതി നല്‍കുന്നതിന് ചൊവ്വാഴ്ച രാത്രിയാണ് പൊലീസ് സ്റ്റേഷനില്‍ പോയതെന്നു ദീപ റാണി പറഞ്ഞു. ഫോണിലേക്ക് ഒരാള്‍ വിളിച്ച് മോശമായി സംസാരിക്കുകയും പിന്നീട് വധഭീഷണി മുഴക്കുകയുമായിരുന്നു. വിശദാംശങ്ങള്‍ പറയുന്നതിനിടെ താന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണോയെന്നു സിഐ ചോദിച്ചു.

Complaint against Kozhikode cop for abusing transgender, Kozhikode, News, Police, Complaint, Allegation, Phone call, Kerala

അതേയെന്നു പറഞ്ഞപ്പോള്‍ ഫോണില്‍ വിളിച്ചത് കസ്റ്റമറായിരിക്കുമെന്നും സെക്‌സ് വര്‍ക് ചെയ്യുന്നവര്‍ പറയുന്നതനുസരിച്ചു കേസെടുക്കാന്‍ സാധിക്കില്ലെന്ന് സിഐ പറഞ്ഞതായും ദീപ പറഞ്ഞു. മാത്രമല്ല, സംഭവങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയതിനെ സിഐ ചോദ്യം ചെയ്തുവെന്നും ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചുവെന്നും ഇവര്‍ പരാതിപ്പെട്ടു. പിന്നീട് ഡ്യൂടിയില്‍ ഉണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനാണ് പരാതി സ്വീകരിച്ചതെന്നും ദീപാറാണി പറഞ്ഞു.

സംഭവത്തില്‍ വിശദീകരണവുമായി നടക്കാവ് പൊലീസ് രംഗത്തെത്തി. ടൗണിലെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ പതിവായി ഇത്തരത്തിലുള്ള പരാതിയുമായി സമീപിക്കാറുണ്ട്. എല്ലാവരോടും നല്ല രീതിയിലാണ് പെരുമാറിയിട്ടുള്ളത്. എന്നാല്‍ ദീപ റാണിയോട് ചില കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പ്രകോപനപരമായി പെരുമാറുകയായിരുന്നുവെന്ന് നടക്കാവ് പൊലീസ് പറഞ്ഞു.

Keywords: Complaint against Kozhikode cop for abusing transgender, Kozhikode, News, Police, Complaint, Allegation, Phone call, Kerala.

Post a Comment