Follow KVARTHA on Google news Follow Us!
ad

'Dead' woman Returns | തീവണ്ടി തട്ടി മരിച്ചത് അമ്മയാണെന്ന് കരുതി മകന്‍ മൃതദേഹം സംസ്‌കരിച്ചു; മരണാനന്തര കര്‍മങ്ങള്‍ നടക്കുന്നതിനിടെ മരിച്ചയാള്‍ വീട്ടില്‍ തിരിച്ചെത്തി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,chennai,News,Dead Body,Train Accident,Police,Temple,National,
ചെന്നൈ: (www.kvartha.com) തീവണ്ടി തട്ടി മരിച്ചത് അമ്മയാണെന്ന് കരുതി മകന്‍ മൃതദേഹം സംസ്‌കരിച്ചു. എന്നാല്‍ തൊട്ടടുത്തദിവസം തന്നെ വീട്ടുകാരേയും ബന്ധുക്കളേയും പ്രദേശവാസികളേയും അത്ഭുതപ്പെടുത്തി അമ്മ വീട്ടില്‍ തിരിച്ചെത്തി. ചെന്നൈയ്ക്കടുത്ത് ഗുഡുവാഞ്ചേരിയിലാണ് സംഭവം.

Chennai: 'Dead' woman returns home after 3 days, Chennai, News, Dead Body, Train Accident, Police, Temple, National

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

അംബേദ്കര്‍ നഗറില്‍ താമസിക്കുന്ന വടിവേലുവാണ് അമ്മ ചന്ദ്ര (72) യുടേതാണെന്നു കരുതി ബുധനാഴ്ച അജ്ഞാത സ്ത്രീയുടെ മൃതദേഹം സംസ്‌കരിച്ചത്. എന്നാല്‍ വ്യാഴാഴ്ച ചന്ദ്ര വീട്ടില്‍ തിരിച്ചെത്തി. ഇതോടെ മരിച്ച സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമം ഊര്‍ജിതമാക്കിയിരിക്കയാണ്. ചൊവ്വാഴ്ച പുലര്‍ചെ സമീപത്തെ ക്ഷേത്രത്തില്‍ തൊഴാന്‍ പോയതായിരുന്നു ചന്ദ്ര. ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനാല്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് പൊലീസില്‍ വിവരം അറിയിച്ചു.

അതിനിടയിലാണ് ഗുഡുവാഞ്ചേരിക്ക് സമീപം സബര്‍ബന്‍ തീവണ്ടിയിടിച്ച് വയോധിക മരിച്ചുവെന്ന വിവരം ലഭിച്ചത്. ഉടന്‍ തന്നെ താംബരം റെയില്‍വേ പൊലീസ് മൃതദേഹം ക്രോംപേട് സര്‍കാര്‍ ആശുപത്രിയില്‍ എത്തിച്ചു.

വടിവേലു മൃതദേഹം ചന്ദ്രയുടെതാണെന്നു കരുതി ഏറ്റുവാങ്ങി ബുധനാഴ്ച സംസ്‌ക്കരിക്കുകയും ചെയ്തു. വ്യാഴാഴ്ച വീട്ടില്‍ മരണാനന്തരപൂജ നടക്കുന്നതിനിടെയാണ് വീട്ടുകാരെയും ബന്ധുക്കളെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് ചന്ദ്ര എത്തിയത്. സമീപജില്ലകളിലെ ക്ഷേത്രങ്ങളില്‍ കൂടി ദര്‍ശനം നടത്തിയതിനാലാണ് വീട്ടിലേക്കു വരാന്‍ വൈകിയതെന്നാണ് ചന്ദ്ര ബന്ധുക്കളെ അറിയിച്ചത്.

Chennai: 'Dead' woman returns home after 3 days, Chennai, News, Dead Body, Train Accident, Police, Temple, National

മരിച്ച സ്ത്രീയും അമ്മയും ഒരേ നിറത്തിലുള്ള സാരിയാണ് ധരിച്ചിരുന്നതെന്നും തീവണ്ടിയ്ക്കടിയില്‍പെട്ട സ്ത്രീയുടെ തല ചതഞ്ഞതിനാല്‍ മുഖം തിരിച്ചറിയാന്‍ കഴിയാത്തതിനാലാണ് അമ്മയാണെന്ന് കരുതി സംസ്‌ക്കരിച്ചതെന്നും വടിവേലു പറഞ്ഞു. മരിച്ച ആള്‍ ആരാണെന്നറിയാന്‍ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് വീണ്ടും ക്രോംപേട് സര്‍കാര്‍ ആശുപത്രിയിലെത്തിച്ചു.

Keywords: Chennai: 'Dead' woman returns home after 3 days, Chennai, News, Dead Body, Train Accident, Police, Temple, National.

إرسال تعليق