Follow KVARTHA on Google news Follow Us!
ad

CBI Recruitment | എഴുത്ത് പരീക്ഷയില്ലാതെ സർകാർ ജോലി നേടാം; ഒരു ലക്ഷത്തിലധികം രൂപ വരെ ശമ്പളം; സെൻട്രൽ ബാങ്ക് ഓഫ് ഇൻഡ്യയിൽ വിവിധ ഒഴിവുകൾ; വിദ്യാഭ്യാസ യോഗ്യത, എങ്ങനെ അപേക്ഷിക്കാം, അറിയാം കൂടുതൽ

CBI Specialist Officer Recruitment 2022 #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) സ്പെഷ്യലിസ്റ്റ് വിഭാഗത്തിലെ വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്മെന്റിനായി സെൻട്രൽ ബാങ്ക് ഓഫ് ഇൻഡ്യ (CBI) വിജ്ഞാപനം പുറപ്പെടുവിച്ചു. റിസ്‌ക് മാനജർ, ലോ ഓഫീസർ, ഡാറ്റാ എൻജിഞ്ചിനീയർ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം റിക്രൂട്മെന്റ്. ആകെ 110 തസ്തികകളിലേക്കാണ് നിയമനം. ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.         
                    
CBI Specialist Officer Recruitment 2022, newdelhi, National, CBI, Recruitment, News, Top-Headlines,Latest-News,Website,Online,Education.

ഒഴിവിലേക്കുള്ള അപേക്ഷാ പ്രക്രിയ സെപ്റ്റംബർ 28 മുതൽ ആരംഭിച്ചു. ഒക്ടോബർ 17 ആണ് അവസാന തീയതി. അപേക്ഷിച്ച ഉദ്യോഗാർഥികളെ 2022 ഡിസംബറിൽ നടക്കുന്ന ഇന്റർവ്യൂ ഘട്ടത്തിലേക്ക് വിളിക്കും. ഇതിലൂടെ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക അറിയിപ്പ് കാണുക.

ഒഴിവുകളും വിദ്യാഭ്യാസ യോഗ്യതയും

1. ഐടി

* കംപ്യൂടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജി/ഇലക്‌ട്രോണിക്‌സ് & കമ്യൂണികേഷനിൽ ബിഇ/ബിടെക് അല്ലെങ്കിൽ എംഇ/എംടെക് അല്ലെങ്കിൽ എംസിഎ.

* ഡാറ്റ അനലിറ്റിക്‌സ്/എഐ, എംഎൽ/ഡിജിറ്റൽ/ഇന്റർനെറ്റ് ടെക്‌നോളജീസ് എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദം.

* 10-12 വർഷത്തെ പരിചയം.


2. ഇകണോമിസ്റ്റ്

* അഞ്ച് വർഷത്തെ പ്രവൃത്തിപരിചയത്തോടെ ബന്ധപ്പെട്ട സ്ട്രീമിൽ പിഎച്ച്ഡി.

3. ഡാറ്റാ സയന്റിസ്റ്റ്

* ബന്ധപ്പെട്ട വിഷയത്തിൽ പിജി ബിരുദം അല്ലെങ്കിൽ ബിഇ/ബിടെക്.

* 8 മുതൽ 10 വർഷം വരെ പ്രവൃത്തിപരിചയം.

4. റിസ്ക് മാനജർ

* B.Sc സ്റ്റാറ്റിസ്റ്റിക്സ് (55%) അല്ലെങ്കിൽ MBA/PGDBM (55%) അല്ലെങ്കിൽ M.Sc.

* യോഗ്യത കഴിഞ്ഞ് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.

5. ഐടി എസ്ഒസി അനലിസ്റ്റ് / ഐടി സെക്യൂരിറ്റി അനലിസ്റ്റ്

* ബിഇ/ബിടെക് (കംപ്യൂടർ സയൻസ്) / ഐടി / ഇസിഇ അല്ലെങ്കിൽ എംസിഎ / എംഎസ്സി (ഐടി) / എംഎസ്സി (കംപ്യൂടർ സയൻസ്).

* ആറ് വർഷത്തെ പ്രവൃത്തിപരിചയം.

6. ടെക്നികൽ ഓഫീസർ (ക്രെഡിറ്റ്)

* ബന്ധപ്പെട്ട വിഷയങ്ങളിൽ ബിഇ/ബിടെക്.

* മൂന്ന് വർഷത്തെ പരിചയം.

7. ക്രെഡിറ്റ് ഓഫീസർ

* CA / CFA / ACMA അല്ലെങ്കിൽ MBA (ധനകാര്യം).

* മൂന്ന് വർഷവും അതിനുമുകളിലും യോഗ്യതാനന്തര പരിചയം.

8. ഡാറ്റ എൻജിനീയർ

* ബന്ധപ്പെട്ട മേഖലകളിൽ പിജി ബിരുദം അല്ലെങ്കിൽ കംപ്യൂടർ സയൻസ് / ഐടിയിൽ ബിഇ/ബിടെക്.

* യോഗ്യത കഴിഞ്ഞ് 5 വർഷത്തെ പരിചയം.

9. ഐടി

* കംപ്യൂടർ സയൻസ് / ഐടി / ഇസിഇ അല്ലെങ്കിൽ എംസിഎ / എംഎസ്‌സി എന്നിവയിൽ ബിഇ./ബിടെക് (ഐടി) / എംഎസ്സി (കംപ്യൂടർ സയൻസ്).

* യോഗ്യത കഴിഞ്ഞ് 6 വർഷത്തെ പ്രവൃത്തിപരിചയം.

10. റിസ്ക് മാനജർ / മാനജർ

* B.Sc സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിൽ MBA/PGDBM അല്ലെങ്കിൽ MSC.

* യോഗ്യത കഴിഞ്ഞ് ഒരു വർഷത്തെ പരിചയം.

11. ലോ ഓഫീസർ / മാനേജർ

* നിയമത്തിൽ ബിരുദം (എൽഎൽബി).

* മൂന്ന് വർഷത്തെ പരിചയം.

12. ഇൻഫർമേഷൻ ടെക്നോളജി / മാനജർ

* ബിഇ/ബിടെക് അല്ലെങ്കിൽ എംഇ/എംടെക്.

* ഐടി മേഖലയിൽ ഒരു വർഷം.

13. സെക്യൂരിറ്റി

* എയർഫോഴ്‌സ്, നേവി, പാരാ മിലിടറി ഫോഴ്‌സ് എന്നിവയിൽ നിന്ന് അഞ്ച് വർഷത്തെ സേവനമോ തത്തുല്യ റാങ്കോ ഉള്ള ഏതെങ്കിലും ബിരുദ ബിരുദം.

14. ഫിനാൻഷ്യൽ അനലിസ്റ്റ്

* CA / ICAI / ICWAI / MBA (ധനകാര്യം) പാസ്

* മൂന്ന് വർഷത്തെ പരിചയം.

15. ക്രെഡിറ്റ് ഓഫീസർ

* 60 ശതമാനം മാർകോടെ എംബിഎ/പിജിഡിബിഎം.

16. ഇകണോമിസ്റ്റ്

* ഇകണോമിക്സ് / ഇകണോമെട്രിക്സ് / റൂറൽ ഇകണോമിക്സ് എന്നിവയിൽ ബിരുദാനന്തര ബിരുദം

17. സെക്യൂരിറ്റി - സ്കെയിൽ I

* ഏതെങ്കിലും ബിരുദാനന്തര ബിരുദം.

* അഞ്ച് വർഷത്തെ പരിചയം.

ശമ്പളം

1 JMG സ്കെയിൽ I 36000 – 63840

2 MMG സ്കെയിൽ II 48170 – 69810

3 MMG സ്കെയിൽ III 63840 - 78230

4 SMG സ്കെയിൽ IV 76010 – 89890

5 SMG സ്കെയിൽ V 89890 – 100350

പ്രധാന തീയതികൾ

ഓൺലൈൻ അപേക്ഷ ആരംഭിച്ച തീയതി – സെപ്റ്റംബർ 28

അവസാന തീയതി - ഒക്ടോബർ 17

ഇന്റർവ്യൂ അഡ്മിറ്റ് കാർഡ് പുറത്തിറക്കുന്നത് - നവംബർ 2022

അഭിമുഖ തീയതി – ഡിസംബർ 2022

ഫീസ്

ഈ തസ്തികകളിലേക്കുള്ള അപേക്ഷാ നടപടികൾ ഓൺലൈൻ മോഡിലാണ് നടക്കുന്നത്. ഫീസ് അടച്ചതിനുശേഷം മാത്രമേ അപേക്ഷാ പൂർണമായി പരിഗണിക്കൂ. അപേക്ഷിക്കുന്ന SC, ST, PWBD വിഭാഗങ്ങൾക്കുള്ള അപേക്ഷാ ഫീസ് 175 രൂപയാണ്. അതേസമയം, മറ്റെല്ലാവർക്കും 850 രൂപയാണ് അപേക്ഷാ ഫീസ്.

എങ്ങനെ അപേക്ഷിക്കാം

1. ഔദ്യോഗിക വെബ്സൈറ്റ് Centralbankofindia(dot)co(dot)in സന്ദർശിക്കുക. ഹോം പേജിലെ Whats New എന്ന ലിങ്കിൽ ക്ലിക് ചെയ്യുക.

2. Recruitment of Officers in specialist category- 2022-23 – Residual Vacancy in various streams എന്ന ലിങ്ക് ക്ലിക് ചെയ്യുക.

3. Click Here for New Registration ലിങ്കിൽ ക്ലിക് ചെയ്യുക.

4. അടുത്ത പേജിൽ ചോദിക്കുന്ന വിശദാംശങ്ങൾ പൂരിപ്പിച്ച് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുക. തുടർന്ന് അപേക്ഷാ ഫോം പൂരിപ്പിക്കാം. ശേഷം അതിന്റെ പ്രിന്റ് ഔട് എടുക്കുക.

Keywords: CBI Specialist Officer Recruitment 2022, newdelhi, National, CBI, Recruitment, News, Top-Headlines,Latest-News,Website,Online,Education.

Post a Comment