Follow KVARTHA on Google news Follow Us!
ad

Police booked | 'മുറിയിലേക്ക് വിളിച്ചുവരുത്തി മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിക്ക് അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു'; സ്‌കൂള്‍ പ്രിന്‍സിപലിനെതിരെ കേസ്

Case Against UP School Principal For Showing Video To Class 3 Student, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ലക്നൗ: (www.kvartha.com) മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിക്ക് അശ്ലീല വീഡിയോ കാണിച്ചതിന് ഉത്തര്‍പ്രദേശ് ബദൗണിലെ സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപലിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
സെപ്റ്റംബര്‍ 15 ന് സ്‌കൂള്‍ പ്രിന്‍സിപല്‍ പെണ്‍കുട്ടിയെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോയും ചിത്രങ്ങളും കാണിച്ചുവെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് (സിറ്റി) അമിത് കിഷോര്‍ ശ്രീവാസ്തവ പറഞ്ഞു.
            
Latest-News, National, Top-Headlines, Uttar Pradesh, Molestation, Crime, Assault, Complaint, Teacher, Student, Police, Case Against UP School Principal For Showing Video To Class 3 Student.

പരാതിയെത്തുടര്‍ന്ന്, സാര്‍ കോട്വാലി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളിന്റെ പ്രിന്‍സിപലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും വിഷയം അന്വേഷണത്തിലാണെന്നും പൊലീസ് വ്യക്തമാക്കി. 'സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി ആദ്യം മൗനം പാലിച്ചെന്നും ശനിയാഴ്ച മാത്രമാണ് ഇക്കാര്യം തങ്ങളെ അറിയിച്ചതെന്നും തുടര്‍ന്ന് അവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു', ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.

You Might Also Like:

Keywords: Latest-News, National, Top-Headlines, Uttar Pradesh, Molestation, Crime, Assault, Complaint, Teacher, Student, Police, Case Against UP School Principal For Showing Video To Class 3 Student.
< !- START disable copy paste -->

Post a Comment