Follow KVARTHA on Google news Follow Us!
ad

Police FIR | ബിജെപി എംപിയിൽ നിന്ന് 3.25 കോടി രൂപ തട്ടിയെടുത്തതായി പരാതി; പൊലീസ് കേസെടുത്തു

BJP MP Ravi Kishan Cheated Of ₹ 3 Crore, Police Case Filed #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഗോരഖ്പൂർ: (www.kvartha.com) ബിജെപി എംപിയും നടനുമായ രവി കിഷനിൽ നിന്ന് മുംബൈ ആസ്ഥാനമായുള്ള വ്യവസായി 3.25 കോടി രൂപ തട്ടിയെടുത്തതായി അദ്ദേഹത്തിന്റെ പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു.

                
BJP MP Ravi Kishan Cheated Of ₹ 3 Crore, Police Case Filed, National,News,Uttar Pradesh,BJP,MP,Police,Case,Complaint,Lok Sabha,Cash,.


'2012-ൽ രവി കിഷൻ വ്യവാസിയായ ജെയിൻ ജിതേന്ദ്ര രമേശ് എന്നയാൾക്ക് പണം നൽകിയിരുന്നു. ഇത് തിരികെ നൽകാൻ ആവശ്യപ്പെട്ടപ്പോൾ രമേഷ് 34 ലക്ഷം രൂപയുടെ 12 ചെകുകൾ കൈമാറി. കഴിഞ്ഞ വർഷം ഡിസംബർ ഏഴിന് എസ്ബിഐ ശാഖയിൽ ചെകുകളിലൊന്ന് പണത്തിനായി കൈമാറിയെങ്കിലും അത് ബൗൺസായി.

പണത്തിനായി രമേശുമായി ചർച തുടർന്നെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. ഇതിനെത്തുടർന്ന് പൊലീസിൽ പരാതി നൽകി', ഗോരഖ്പൂരിൽ നിന്നുള്ള ലോക്‌സഭാ എംപിയായ രവി കിഷനിന്റെ പിആർഒ പവൻ ദുബെ പറഞ്ഞു.

കന്റോൺമെന്റ് പൊലീസ് സ്‌റ്റേഷൻ ഇൻ ചാർജ് ശശിഭൂഷൺ റായിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.

Keywords: BJP MP Ravi Kishan Cheated Of ₹ 3 Crore, Police Case Filed, National,News,Uttar Pradesh,BJP,MP,Police,Case,Complaint,Lok Sabha,Cash,.

Post a Comment