Follow KVARTHA on Google news Follow Us!
ad

Zero-Covid policy | ചൈനയുടെ സീറോ-കോവിഡ് നയം പരാജയം; കൂടുതല്‍ പ്രദേശങ്ങളില്‍ വൈറസ് സ്ഥിരീകരിച്ചു, നിയന്ത്രണങ്ങളും പെട്ടെന്നുള്ള ലോക് ഡൗണും മൂലം രാജ്യത്ത് കുടുങ്ങിക്കിടക്കുന്നത് പതിനായിരക്കണക്കിന് വിനോദസഞ്ചാരികള്‍

Xi's Zero-Covid policy fails as fresh infections arise at toursim hubs in China #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

ബെയ്ജിങ്: (www.kvartha.com) ചൈനയുടെ സീറോ-കോവിഡ് നയം പരാജയമെന്നും കൂടുതല്‍ പ്രദേശങ്ങളില്‍ വൈറസ് സ്ഥിരീകരിച്ചതായും റിപോര്‍ട്. ടിബറ്റിന്റെയും ഹൈനാന്റെയും ടൂറിസം കേന്ദ്രങ്ങളിലാണ് രോഗം പടരുന്നത്. അതേസമയം നിയന്ത്രണങ്ങളും പെട്ടെന്നുള്ള ലോക് ഡൗണും കാരണം പതിനായിരക്കണക്കിന് വിനോദസഞ്ചാരികളാണ് ചൈനയില്‍ കുടുങ്ങിക്കിടക്കുന്നത്.

പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ സീറോ-കോവിഡ് നയം ജനങ്ങളുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെടുത്തിയെന്നും, മാനസിക പീഡനത്തിന് ഇടയാക്കിയതായും ഏഷ്യന്‍ ലൈറ്റ് ഇന്റര്‍നാഷനല്‍ റിപോര്‍ട് ചെയ്തു. ടിബറ്റില്‍ കഴിഞ്ഞ ദിവസം 28 പുതിയ കോവിഡ് കേസുകള്‍ കണ്ടെത്തി. കൂടാതെ മറ്റ് പ്രദേശങ്ങളിലും രോഗം പടര്‍ന്നതോടെ ആളുകള്‍ ഷാങ്ഹായ് ശൈലിയിലുള്ള ദീര്‍ഘകാല ലോക് ഡൗണുകളെ കുറിച്ച് ആശങ്കാകുലരാണ്.

Beijing, News, World, COVID-19, Health, Xi's Zero-Covid policy fails as fresh infections arise at toursim hubs in China.

കോവിഡ് കേന്ദ്രത്തില്‍ ക്വാറന്റീനിലുള്ളവര്‍ക്ക് കിടക്കകളും പുതപ്പുകളും ലഭിച്ചില്ലെന്നും റിപോര്‍ടില്‍ പറയുന്നു. വീട്ടില്‍ കുടുങ്ങിയ ആളുകള്‍ ഭക്ഷണവും മരുന്നും ലഭിക്കാന്‍ പാടുപെടുകയാണ്. ചൈനക്കാര്‍ തങ്ങളുടെ ദുരിതങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത് പ്രതിഷേധത്തിന് കാരണമായി.

Keywords: Beijing, News, World, COVID-19, Health, Xi's Zero-Covid policy fails as fresh infections arise at toursim hubs in China.

Post a Comment