Follow KVARTHA on Google news Follow Us!
ad

Amazon Parcels | റെയിൽവേ സ്റ്റേഷനിൽ ആമസോൺ പാഴ്സലുകൾ ട്രെയിനിൽ നിന്ന് ഇറക്കിയത് അലക്ഷ്യമായി വലിച്ചെറിഞ്ഞ്; ഉപഭോക്താക്കളെ ഉത്കണ്ഠാകുലരാക്കി വീഡിയോ വൈറൽ

Viral Video: Amazon Parcels Tossed Out Of Train At Railway Station #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) ഓൺലൈനായി സാധനങ്ങൾ ഓർഡർ ചെയ്യുന്നത് സാധാരണ കാര്യമായി മാറിയിരിക്കുന്നു, അതിനിടെ ഓൺലൈൻ ഉപഭോക്താക്കളെ ഉത്കണ്ഠാകുലരാക്കി ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ട്രെയിനിൽ നിന്ന് ഇറക്കുന്നതിനിടയിൽ പോർടർമാർ അശ്രദ്ധമായി പാഴ്‌സലുകൾ വലിച്ചെറിയുന്നതാണ് വീഡിയോയിൽ കാണുന്നത്.
                   
Viral Video: Amazon Parcels Tossed Out Of Train At Railway Station, National, News, Top-Headlines, Latest-News, Newdelhi, Twitter, Video, Railway, Social Media, Online orders.
                 
ട്വിറ്ററിൽ അപ്‌ലോഡ് ചെയ്‌ത ക്ലിപ് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ചിത്രീകരിച്ചതാണ്, പ്ലാറ്റ്‌ഫോമിൽ കൂട്ടിയിട്ടിരിക്കുന്ന നിരവധി പാകേജുകൾ വീഡിയോയിൽ ദൃശ്യമാവുന്നു. ഒരു സംഘം ആളുകൾ ട്രെയിനിൽ നിന്ന് പാഴ്സലുകൾ ഇറക്കുന്നതും പാകേജിന്റെ സുരക്ഷയെ കണക്കിലെടുക്കാതെ അലക്ഷ്യമായി വലിച്ചെറിയുന്നതും കാണാം. ഒരു പാർസൽ ഒരാൾ എറിഞ്ഞതിന് ശേഷം സ്റ്റേഷനിലെ സീലിംഗ് ഫാനിൽ തട്ടുന്നുമുണ്ട്. ആമസോൺ ലോഗോ ഉള്ള പല പാകേജുകളും അതിൽ കാണാൻ കഴിയും.

ഈ ദൃശ്യങ്ങൾ ട്വിറ്ററിൽ രണ്ട് ദശലക്ഷത്തിലധികം പേർ കാണുകയും ഉപയോക്താക്കളെ ഞെട്ടിക്കുകയും ചെയ്തു. വിലയേറിയ ഓർഡറുകൾ എത്തുന്നതിന് മുമ്പ് എന്താണ് സംഭവിക്കുന്നതെന്ന് പലരും ആശ്ചര്യപ്പെട്ടു.
'അവർ എന്തിനാണ് പൊതികൾ ഒഴിഞ്ഞ പെട്ടികൾ പോലെ എറിയുന്നത്? പാഴ്‌സലുകൾ നല്ല നിലവാരത്തിൽ എത്താത്തതിന്റെ പ്രധാന കാരണം ഇതാണ്', ഒരാൾ കുറിച്ചു.

പാർസലുകൾ തെറ്റായി കൈകാര്യം ചെയ്തതിന് റെയിൽ‌വേയെ പലരും കുറ്റപ്പെടുത്തുമ്പോൾ, നോർത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ അതിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ അതിന് തങ്ങൾ ഉത്തരവാദികളല്ലെന്ന് പറഞ്ഞു. 'ഇത് 2022 മാർചിലെ പഴയ വീഡിയോയാണ്. ഗുവാഹതി സ്റ്റേഷനിലെ രാജധാനി എക്സ്പ്രസിലെ പാഴ്സലുകൾ കൈകാര്യം ചെയ്യുന്ന വ്യക്തികൾ ബന്ധപ്പെട്ടവരുടെ പ്രതിനിധികളാണ്. റെയിൽവേ വിവിധ കക്ഷികൾക്ക് കരാർ അടിസ്ഥാനത്തിൽ പാഴ്സൽ ബുകിംഗ് നൽകുന്നു', എന്നായിരുന്നു ട്വീറ്റ്. തുടർന്നുള്ള ട്വീറ്റിൽ, പാഴ്‌സലുകൾ കയറ്റുന്നതും ഇറക്കുന്നതും സ്വകാര്യ കക്ഷിയുടെ ഉത്തരവാദിത്തമാണെന്നും റെയിൽവേയുടേതല്ലെന്നും അവർ എഴുതി.

Keywords: Viral Video: Amazon Parcels Tossed Out Of Train At Railway Station, National, News, Top-Headlines, Latest-News, Newdelhi, Twitter, Video, Railway, Social Media, Online orders.
< !- START disable copy paste -->

Post a Comment