Follow KVARTHA on Google news Follow Us!
ad

Varun Gandhi Says | റേഷന്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ കാര്‍ഡ് ഉടമകള്‍ 20 രൂപയ്ക്ക് ദേശീയ പതാക വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി

Unfortunate, says BJP MP Varun Gandhi on no ration sans Tiranga clip#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) റേഷന്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ കാര്‍ഡ് ഉടമകള്‍ 20 രൂപയ്ക്ക് ദേശീയ പതാക വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി ആരോപിച്ചു. പാര്‍ടിക്കെതിരെ സ്വന്തം എംപി ആക്രമണം നടത്തിയത് ബിജെപിക്ക് തിരിച്ചടിയായി. ഹരിയാനയിലെ കര്‍ണാലിലെ ഒരു മാധ്യമം ചിത്രീകരിച്ച വീഡിയോ വരുണ്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവച്ചു. സര്‍കാര്‍ നടത്തുന്ന റേഷന്‍ കടയില്‍ സാധനം വാങ്ങാന്‍ പോയപ്പോള്‍ ത്രിവര്‍ണ പതാക വാങ്ങാന്‍ 20 രൂപ നല്‍കണമെന്ന് ആളുകള്‍ ആരോപിക്കുന്നത് വീഡിയോയില്‍ കാണാം.

New Delhi, India, News, Top-Headlines, Ration shop, BJP, National Flag, Twitter, Government, Unfortunate, says BJP MP Varun Gandhi on no ration sans Tiranga clip.

പാവപ്പെട്ടവന്റെ ഭക്ഷണം തട്ടിയെടുത്ത് ഓരോ ഇന്‍ഡ്യക്കാരന്റെയും ഹൃദയത്തില്‍ ജീവിക്കുന്ന 'ത്രിവര്‍ണപതാക'യുടെ വില തട്ടിയെടുക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. റേഷന്‍ സ്വീകരിക്കുന്ന ഓരോ വ്യക്തിയും പതാക 20 രൂപയ്ക്ക് പതാക് വാങ്ങി വീടുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് സര്‍കാരിന്റെ ഉത്തരവുണ്ടെന്ന് റേഷന്‍ കടക്കാരനെന്ന് തോന്നിക്കുന്ന ഒരാള്‍ പറയുന്നു. 'പതാക വാങ്ങാന്‍ വിസമ്മതിക്കുന്ന ആര്‍ക്കും റേഷന്‍ നല്‍കരുതെന്ന് ഞങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് ഉത്തരവുകള്‍ പാലിക്കാതെ വേറെ വഴിയില്ല', അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം പാവപ്പെട്ടവര്‍ക്ക് ഭാരമായി മാറുകയാണെങ്കില്‍ അത് നിര്‍ഭാഗ്യകരമാണെന്ന് എംപി ആരോപിച്ചു. റേഷന്‍ കാര്‍ഡ് ഉടമകള്‍ ത്രിവര്‍ണ പതാക വാങ്ങാന്‍ നിര്‍ബന്ധിതരാകുകയോ അവര്‍ക്ക് അര്‍ഹതപ്പെട്ട ധാന്യങ്ങളുടെ വിഹിതം നിഷേധിക്കുകയോ ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഈ വര്‍ഷം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കാന്‍ സര്‍കാര്‍ വമ്പിച്ച ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് വരുണ്‍ ഗാന്ധിയുടെ പരാമര്‍ശം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമാണ് 'ഹര്‍ ഘര്‍ തിരംഗ' ക്യാംപയിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി, തന്റെ പ്രതിമാസ റേഡിയോ പ്രക്ഷേപണമായ 'മന്‍ കി ബാതിന്റെ' 91-ാം എപിസോഡില്‍, ഓഗസ്റ്റ് 13, 15 തീയതികളില്‍ വീടുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി 'ഹര്‍ ഘര്‍ തിരംഗ' പ്രചരണത്തെ ശക്തിപ്പെടുത്താന്‍ പൗരന്മാരോട് അഭ്യര്‍ഥിക്കുകയും സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ചിത്രങ്ങള്‍ ത്രിവര്‍ണ പതാക ആക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പ്രചാരണത്തിന്റെ ഭാഗമായി മോദിയും മറ്റ് നിരവധി ബിജെപി നേതാക്കളും തങ്ങളുടെ സോഷ്യല്‍ മീഡിയ ചിത്രങ്ങള്‍ ത്രിവര്‍ണ പതാകയാക്കിയിട്ടുണ്ട്.

Keywords: Top-Headlines, New Delhi, Government, News, Ration shop, BJP, Twitter, India, National Flag, Unfortunate, says BJP MP Varun Gandhi on no ration sans Tiranga clip.

Post a Comment