Follow KVARTHA on Google news Follow Us!
ad
Posts

Gold Treasure | കരീബിയന്‍ കടലിന്റെ അടിത്തട്ടില്‍ നൂറ്റാണ്ടുകളോളം ഒളിഞ്ഞിരുന്ന അമൂല്യനിധി പുറത്തെത്തി; 366 വര്‍ഷം പഴക്കമുള്ള കപ്പലില്‍ നിന്ന് കണ്ടെടുത്തത് കണ്ണഞ്ചിപ്പിക്കുന്ന രത്നങ്ങളും ആഭരണങ്ങളുമടങ്ങിയ സ്വര്‍ണകൂമ്പാരം

Treasure trove of gold and jewels recovered from a 366-year-old shipwreck in the Bahamas#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മഡ്രിഡ്: (www.kvartha.com) കരീബിയന്‍ കടലിന്റെ അടിത്തട്ടില്‍ നൂറ്റാണ്ടുകളോളം ഒളിഞ്ഞിരുന്ന അമൂല്യനിധി ഒടുവില്‍ വെളിച്ചം കണ്ടു. 366 വര്‍ഷം പഴക്കമുള്ള സ്പാനിഷ് കപ്പലില്‍ നിന്ന് ബഹാമാസ് മാരിടൈം മ്യൂസിയമാണ് അമൂല്യനിധി ശേഖരം കണ്ടെത്തിയത്. ഈ അമൂല്യനിധികള്‍ ബഹാമാസ് മാരിടൈം മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 

1656ല്‍ തകര്‍ന്ന കപ്പലില്‍ നിന്നാണ് സ്വര്‍ണ നാണയങ്ങളും രത്നങ്ങളും ആഭരണങ്ങളും ഉള്‍പെടുന്ന കണ്ണഞ്ചിപ്പിക്കുന്ന നിധി കണ്ടെത്തിയിരിക്കുന്നത്. ബഹാമാസ് മാരിടൈം മ്യൂസിയം നടത്തിയ നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് കപ്പലിനെ സംബന്ധിച്ച ഈ വിവരങ്ങള്‍ പുറത്തെത്തിയത്. നഷ്ടമായ നിധിക്കായി രണ്ട് വര്‍ഷത്തോളം നീണ്ട അന്വേഷണങ്ങളാണ് മാരിടൈം മ്യൂസിയം നടത്തിവന്നത്. 

News, World, Spain, Ship, Gold, Treasure, History, King, Museum, Treasure trove of gold and jewels recovered from a 366-year-old shipwreck in the Bahamas


1600-കളില്‍ വളരെ സാധാരണമായിരുന്ന കടല്‍ക്കൊള്ളയിലൂടെയും മറ്റും നേടിയ നിരവധി വസ്തുക്കളും കപ്പലിലുണ്ടെന്ന് സര്‍വേകളില്‍ നിന്ന് മ്യൂസിയം മനസിലാക്കി. വീണ്ടെടുത്ത പല ആഭരണങ്ങളിലും സാന്റിയാഗോയുടെ കുരിശിന്റെ മുദ്ര പതിച്ചിരുന്നെന്നും പര്യവേഷണ സംഘം വ്യക്തമാക്കി.

ലാസ് ഡി ലാസ് മാര്‍വിലസ് എന്ന അത്ഭുതങ്ങളുടെ മാതാവ് എന്നര്‍ഥമുള്ള സ്പാനിഷ് കപ്പലില്‍ നിന്നാണ് നിധി വീണ്ടെടുത്തത്. 900 ടണ്‍ ഭാരമുണ്ടായിരുന്ന ഈ കപ്പല്‍ 1656ല്‍ മറ്റൊരു കപ്പലുമായി കൂട്ടിയിടിച്ച് ബഹാമാസിലെ ഒരു പവിഴപ്പുറ്റില്‍ തട്ടിയതോടെയാണ് തകര്‍ന്നുവീഴുന്നത്. രാജാവിനും മറ്റ് അതിസമ്പന്നര്‍ക്കുമുള്ള ആഭരണശേഖരവുമായി കപ്പല്‍ ക്യൂബയില്‍ നിന്നും സ്പെയിനിലേക്ക് സഞ്ചരിക്കവേയാണ് അപകടമുണ്ടായത്. 

Keywords: News, World, Spain, Ship, Gold, Treasure, History, King, Museum, Treasure trove of gold and jewels recovered from a 366-year-old shipwreck in the Bahamas

Post a Comment