Follow KVARTHA on Google news Follow Us!
ad

Graduates held | 'സര്‍കാര്‍ ജോലി നല്‍കാമെന്ന വ്യാജേന തട്ടിപ്പ്'; 3 ബിടെക് ബിരുദധാരികള്‍ പിടിയില്‍; 20 ലക്ഷത്തിലധികം രൂപ കബളിപ്പിച്ച് സ്വന്തമാക്കിയെന്ന് പൊലീസ്

Three BTech graduates held, fake govt job recruitment scheme busted in Delhi#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) സര്‍കാര്‍ ജോലി നല്‍കാമെന്ന വ്യാജേന റിക്രൂട്മെന്റ് പദ്ധതി നടത്തി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മൂന്ന് ബിടെക് ബിരുദധാരികളെ ഡെല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തതായി ക്രൈംബ്രാഞ്ച് അറിയിച്ചു. പപ്പു യാദവ് (29), ഇയാളുടെ ബാല്യകാല സുഹൃത്തും എന്‍ജിനീയറുമായ ഗൗതം മിത്തല്‍ (28), ഫ്‌ലൈറ്റ് കാറ്ററിംഗ് കംപനിയില്‍ ജോലി ചെയ്തിരുന്ന അജയ് കുമാര്‍ (28) എന്നിവരെയാണ് പിടികൂടിയത്.
  
New Delhi, India, News, Top-Headlines, Government, Police, Crime Branch, Arrest, Mobile, Three BTech graduates held, fake govt job recruitment scheme busted in Delhi.

വിവിധ വകുപ്പുകളിലേക്കുള്ള അഞ്ച് വ്യാജ നിയമന ഉത്തരവുകള്‍, ആദായനികുതി വകുപ്പ് ജീവനക്കാരുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്, വ്യാജ നിയമന ഉത്തരവ് തയ്യാറാക്കാന്‍ ഉപയോഗിച്ച ലാപ്ടോപ്, നാല് ബാങ്ക് പാസ്ബുകുകള്‍, വിവിധ ബാങ്കുകളുടെ ചെക് ബുകുകള്‍ എന്നിവ അജയ് കുമാറിന്റെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.


പൊലീസ് പറയുന്നതിങ്ങനെ

യാദവ്, അജയ് കുമാറിനെ സോഷ്യല്‍ മീഡിയയിലൂടെയാണ് പരിചയപ്പെട്ടത്. വ്യാജ നിയമന ഉത്തരവുമായി ബന്ധപ്പെട്ട പദ്ധതിയെക്കുറിച്ച് ഇരുവരും ചര്‍ച നടത്തി. പണം ആവശ്യമുള്ളതിനാല്‍ യാദവ് വഴിയാണ് മിത്തല്‍ സംഘത്തിനൊപ്പം ചേര്‍ന്നത്. ബാങ്കുകള്‍ക്കുപുറമേ ആദായനികുതി, റെയില്‍വേ തുടങ്ങി വിവിധ സര്‍കാര്‍ വകുപ്പുകളില്‍ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ റാകറ്റിനെക്കുറിച്ച് ഓഗസ്റ്റ് ആറിന് വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചു.

അതേ ദിവസം തന്നെ് ഉപഭോക്താക്കളെ വശീകരിച്ച് കെണിയില്‍ വീഴ്ത്തി. വ്യാജ നിയമന ഉത്തരവുകള്‍ നല്‍കുന്നതിനിടെ യാദവും മിത്തലും പിടിക്കപ്പെട്ടു. നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നുമാണ് ഇരുവരെയും പിടികൂടിയത്. ഇവരെ റിമാന്‍ഡിലാക്കി. ഇരുവരും നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അജയ് കുമാറിനെ അറസ്റ്റ് ചെയ്തത്.

അജയ് കുമാര്‍ ഉദ്യോഗാര്‍ഥികളെ ആകര്‍ഷിക്കുന്നതിനായി സോഷ്യല്‍ മീഡിയയില്‍ വിവിധ ജോബ് ഗ്രൂപുകളില്‍ സര്‍കാര്‍ ജോലി ഒഴിവുകള്‍ പരസ്യപ്പെടുത്തും. പിന്നീട് വിവിധ സര്‍കാര്‍ വകുപ്പുകളിലെ ഏജന്റുമാര്‍ മുഖേന അവരെ പര്യടനത്തിന് കൊണ്ടുപോകും. അവര്‍ സര്‍കാര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നെന്നും എല്ലാ ജോലികളും ശരിയാകുമെന്നും അവരെ വിശ്വസിപ്പിക്കും.

രണ്ടോ മൂന്നോ മീറ്റിംഗുകള്‍ക്ക് ശേഷം പ്രതികള്‍ ഇരകള്‍ക്ക് വ്യാജ നിയമന ഉത്തരവുകള്‍ നല്‍കുകയും അവരില്‍ നിന്ന് 4-5 ലക്ഷം രൂപ കൈപ്പറ്റുകയും തുടര്‍ന്ന് അവരുടെ മൊബൈല്‍ നമ്പര്‍ സ്വിച് ഓഫ് ആക്കുകയും ചെയ്യും. തട്ടിപ്പിന് ഇരയായവരെ തിരിച്ചറിഞ്ഞു. 20 ലക്ഷത്തിലധികം രൂപയുടെ ഇടപാട് നടന്നതായി കണ്ടെത്തി', ഡിസിപി രോഹിത് മീണ പറഞ്ഞു.

Post a Comment